2017 · song 2

Mazhakkayi Kothikke

From Hadiyya

Credits

Singer
Bijibal
Lyricist
Rafeeq Ahamed
Composer
Sharreth

Lyrics

മഴയ്ക്കായ് കൊതിക്കേ മനസ്സിന്നരികെ ഒരുനീർമുകിലായ് പൊഴിയുന്നവളേ പുതുമൺമണമായ് വരു നീ ഇതിലേ നിനക്കായ് ഹൃദയം പകുത്തേ ഞാനെൻ ...ജീവൻ പല പൗർണ്ണമിപോൽ വെറുതേ അലിയാൻ ഒരു നിർവൃതിതൻ തെളിനീരലയിൽ പനിനീർമലരായ് ചൊടിയിൽ വിടരും അനുരാഗമയീ ഇനി നിൻ മൊഴികൾ ഒരുനാളിവിടെ നമുക്കായ് പൊഴിയും നെടുവീർപ്പുകൾതന്നൊടുവിൽ ജലദം മിഴിനീർമണിയിൽ  മഴവില്ലുണരും ഉലകം മുഴുവൻ പ്രണയം നിറയും ഒരു സൗരഭമാ,യൊരുസാന്ത്വനമായ് അനുഭൂതികളിൽ ഇനി നീ നിറയും വിരൽ കോർത്തിവിടെ ഇരിക്കാമഴകേ ഉതിർമുല്ലകൾ തൻ വിരി ഞാൻ വിരിക്കാം

Published by the catalogue editor. Rights remain with the original creators.