Georgettan's Pooram poster

2017 · song 3

Oduvilee Yaathraykkinnu

Credits

Singer
Vijay Yesudas
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി  (2) പരിമിതമാമീ ലോകത്തിൽ കടമകളെല്ലാം തീരുന്നേ.. പരമ പിതാവിൻ ചാരത്ത്..   പുതിയൊരിടം ഞാൻ തേടുന്നേ.. നെറുകയിലൊടുവിൽ മുത്തുമ്പോൾ കരയരുതേ നീ പിടയരുതേ മൃതിതൻ പടികൾ കയറുമ്പോൾ തുണതരണേ നിൻ പ്രാർഥനയാൽ സ്മ്രിതികളിലെന്നെ ചേർക്കേണേ ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി സ്നേഹം തന്നോരെൻ പ്രിയരേ ദേഹം വെടിയും നേരത്ത് മിശിഹാ തന്നുടെ നാമത്തിൽ നന്ദി പറഞ്ഞു മടങ്ങട്ടെ നന്ദി പറഞ്ഞു മടങ്ങട്ടെ നന്ദി പറഞ്ഞു മടങ്ങട്ടെ

Published by the catalogue editor. Rights remain with the original creators.