Kadal poster

1968 · song 3

Kadalinenthu Moham

From Kadal

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MB Sreenivasan

Lyrics

ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ.... കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം കാറ്റിനെന്തു മോഹം കലിയിളകിത്തുള്ളാന്‍ മോഹം  കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ... കട്ടമരത്തോണിയേറി  കരകാണാക്കടല്‍ നടുവില്‍ കട്ടമരത്തോണിയേറി  കരകാണാക്കടല്‍ നടുവില്‍ അലയിളക്കി നീന്തിവരും മീന്‍പിടുത്തക്കാരനോ അലയിളക്കി നീന്തിവരും മീന്‍പിടുത്തക്കാരനോ അരവയറു നിറയാന്‍ മോഹം അരവയറു നിറയാന്‍ മോഹം ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ... കാറ്റുലയ്ക്കും കക്കക്കുടിലില്‍  കളിമണ്‍ വിളക്കിന്നരികില്‍ കാറ്റുലയ്ക്കും കക്കക്കുടിലില്‍ കളിമണ്‍ വിളക്കിന്നരികില്‍ കടലില്‍ പോയ മുക്കുവനെ കാത്തിരിയ്ക്കും പെണ്ണിനോ കണ്ണുനീരു തോരാന്‍ മോഹം - മോഹം കണ്ണുനീരു തോരാന്‍ മോഹം കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ....

Published by the catalogue editor. Rights remain with the original creators.