2017 · song 1

Kannil Kannil

Credits

Singer
Sayanora Philip Haricharan
Lyricist
Rafeeq Ahamed
Composer
Gopi Sundar

Lyrics

കണ്ണിൽ കണ്ണിൽ നോക്കും നേരം ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ     ഇതെന്തോ ... എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം തുള്ളി തുളുമ്പുന്നതെന്തോ ...ഇതെന്തോ ... ഞാനലഞ്ഞ വഴിയരികുകൾ പൂവാൽ മൂടി ഞാൻ മറന്ന പ്രിയ വരികളിൽ തേൻ തൂകീ നീ കണ്ണിൽ കണ്ണിൽ നോക്കും നേരം ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ     ഇതെന്തോ ... എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം തുള്ളി തുളുമ്പുന്നതെന്തോ ...ഇതെന്തോ ... ഏറുമാനുരാഗം..മനസ്സിൽ സ്വയം നൂറു മഴവില്ലായ് തെളിയുന്നുവോ .. ഇന്നോർക്കുവാനതൊന്നു മാത്രമേതു നേരവും ഇന്നേകുവാനതൊന്നു മാത്രമെന്നിലാകവേ   കണ്ണിൽ കണ്ണിൽ നോക്കും നേരം ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ     ഇതെന്തോ ... എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം തുള്ളിത്തുളുമ്പുന്നതെന്തോ ...ഇതെന്തോ ... ദൂരെ ഹിമശൈലം ഉരുകീ ഇതാ ഞാനൊഴുകുമേതോ പനിനീർ നദീ വിമൂകമായൊരേ കടൽ തിരഞ്ഞിടുന്നു ഞാൻ വിലോല മോഹമായ് കുതിർന്നു ചാഞ്ഞു ചായുവാൻ കണ്ണിൽ കണ്ണിൽ നോക്കും നേരം ഉം ..യം ..ഉം ..ഉം ..ഉം ഇതെന്തോ ... ഞാനലഞ്ഞ വഴിയരികുകൾ പൂവാൽ മൂടി ഞാൻ മറന്ന പ്രിയ വരികളിൽ തേൻ തൂകീ നീ നാ ന നാന നാ ന നാന ... നാ ..ന നാന നാ ന നാന ഇതെന്തോ ... എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം തുള്ളി തുളുമ്പുന്നതെന്തോ ...ഇതെന്തോ ... ഇതെന്തോ ...

Published by the catalogue editor. Rights remain with the original creators.