2017 · song 1

Ala Njoriyana

Credits

Singer
Bijibal
Lyricist
Tony Chittettukalam
Composer
Bijibal

Lyrics

അല ഞൊറിയണ തീരത്ത്... പുഴ ഒഴുകണ നേരത്ത്... പാതി മൂളി ചൊന്ന കാറ്റേ.. ചൊല്ലൂ പയ്യാരം കതിരുലയണ നേരം പോയ് വിള ചൊരിയണ കാലം പോയ് ആരോ പാടും പാണാപ്പാട്ടിൻ താളം പോയേ ഹോയ്.... നാട് വറ്റണ് കുളിരൊഴുകിയ തോടുണങ്ങണ് തളിരിലകളിൽ ചൂടു കത്തണ് മനമുരുകണ് ദേവേ (2) ചിരി തൂകണ നേരം ചില നേരറിയാ ഈ നാടിൻ മാറിൽ ചായും നേരം മാനം നോക്കി പാടി തൂവാം.. സ്നേഹം. കൂടു നെയ്യണ കിളി കുറുകണ്.. കാടു പൂക്കണ് മലനിരകളിൽ തേനൊഴുക്കണേ ഇനിയുണരണ നാടേ..ഹോ (2) ചിരി തൂകണ നേരം ചില നേരറിയാ ഈ നാടിൻ മാറിൽ ചായും നേരം മാനം നോക്കി പാടി തൂവാം സ്നേഹം അല ഞൊറിയണ തീരത്ത്... പുഴ ഒഴുകണ നേരത്ത്... പാതി മൂളി ചൊന്ന കാറ്റേ.. ചൊല്ലൂ പയ്യാരം കതിരുലയണ നേരം പോയ്... വിള ചൊരിയണ കാലം പോയ്.. ആരോ പാടും പാണാപ്പാട്ടിൻ താളം പോയേ ഹോയ്....

Published by the catalogue editor. Rights remain with the original creators.