Careful poster

2017 · song 1

Anudinam Subhadinam

From Careful

Credits

Singer
Manjari
Lyricist
Rajeev Nair
Composer
Arvind and Shankar

Lyrics

അനുദിനം സുഖദിനം ഇനിയെന്നും ശുഭദിനം ചെറുമുകിൽ കുരുവികൾ മിഴിമൂടും മഴദിനം അനുദിനം സുഖദിനം ഇനിയെന്നും ശുഭദിനം ചെറുമുകിൽ കുരുവികൾ മിഴിമൂടും മഴദിനം പുഴതരും പാട്ടിലെ.. പുഴതരും പാട്ടിലെ തേൻ ചോരും ചില ദിനം പുലരികൾ സന്ധ്യകൾ പൂനേരും പലദിനം അനുദിനം സുഖദിനം ഇനിയെന്നും ശുഭദിനം ചെറുമുകിൽ കുരുവികൾ മിഴിമൂടും മഴദിനം ദൂരേ കൂടേറും പായ്മേഘം കടലിൽ കുളിർ മാരി പെയ്യുമ്പോൾ ഹൃദയം ശ്രുതിചേർക്കും സംഗീതം കാലം താരാട്ടും പ്രീയഗീതം ഇനിയൊരു കഥയുടെ മറുപുറമെഴുതണമതിനൊരു- മതിനൊരു മറുപടി പറയണമറിയണം ആരും പാടാ പാട്ടായ് പാടുകനീ അനുദിനം സുഖദിനം ഇനിയെന്നും ശുഭദിനം ചെറുമുകിൽ കുരുവികൾ മിഴിമൂടും മഴദിനം എങ്ങും എങ്ങെങ്ങും മധുമാസം പകലിൻ വെൺകോടി നെയ്യുമ്പോൾ സ്നേഹം മയിലാടും തീരത്തെ കാണും .... ഒരുമയിലിരുമയിലറുപതുകുലമയി- ലിളകിയ പടവുകളിടറിയ നോട്ടവും ആദ്യം കാണും നേരം ആടുകനീ പുഴതരും പാട്ടിലെ തേൻ ചോരും ചില ദിനം പുലരികൾ സന്ധ്യകൾ പൂനേരും പലദിനം അനുദിനം സുഖദിനം ഇനിയെന്നും ശുഭദിനം ചെറുമുകിൽ കുരുവികൾ ... മഴദിനം

Published by the catalogue editor. Rights remain with the original creators.