1968 · song 5

Pathinezhaam Janmadinam

From Inspector

Credits

Singer
KJ Yesudas P Susheela
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പതിനേഴാം ജന്മദിനം പറന്നുവന്നു - നിന്റെ പതിനേഴാം ജന്മദിനം പറന്നുവന്നു - ഇന്നു മധുമാസം നിന്റെമെയ്യിൽ വിരുന്നുവന്നൂ വിരുന്നുവന്നൂ - വിരുന്നുവന്നൂ പതിനേഴാം ജന്മദിനം പറന്നു വന്നു എല്ലാരുമെല്ലാരും സമ്മാനം തന്നു കൊച്ചു സുന്ദരിക്കായ് എന്തുതരും ഞാൻ എന്തുതരും ഞാൻ - എന്തുതരും ഞാൻ മൂവന്തിവാനമൊരു പാവാടതന്നു പൂങ്കാവുകളോ പൂവുതുന്നിയ ദാവണി തന്നു വാർമഴവില്ലോടി വന്നു വർണ്ണമാലയായ് കാമിനി ഞാൻ നിനക്കെന്തു സമ്മാനം നൽകും സമ്മാനം നൽകും ആ.....ആ.... വിലയേറും സമ്മാനം നിന്നനുരാഗം - ഇന്നു വിധിപോലെ തന്നല്ലോ നീയെനിക്കായ് എന്നാത്മസദനത്തിൻ രാഗവേദിയിൽ ഞാനെന്നെന്നും പൂജിക്കും സുന്ദരസ്വപ്നം പതിനേഴാം ജന്മദിനം പറന്നുവന്നു - നിന്റെ പതിനേഴാം ജന്മദിനം പറന്നുവന്നു - ഇന്നു മധുമാസം നിന്റെമെയ്യിൽ വിരുന്നുവന്നൂ വിരുന്നുവന്നൂ - വിരുന്നുവന്നൂ പതിനേഴാം ജന്മദിനം പറന്നു വന്നു

Published by the catalogue editor. Rights remain with the original creators.