1968 · song 5

Puthiya raagam puthiya thaalam

Credits

Singer
LR Eeswari
Lyricist
Vayalar
Composer
G Devarajan

Lyrics

പുതിയരാഗം - പുതിയതാളം പുതിയ രംഗവിതാനം പുതിയ കാമുകൻ - പുതിയ കാമുകി തുടരൂ നൃത്തം തുടരൂ   പുതിയരാഗം പുതിയതാളം പതയും കൈയ്യിലെ വൈൻ ഗ്ലാസ്സിൽ പവിഴ മീനുകൾ പോലെ തുഴയും ചുണ്ടുകളേ - തുടുത്ത ചുണ്ടുകളേ ഞാനീ വീശും വലയിൽ വീഴും നിങ്ങൾ  (പുതിയരാഗം ... ) മനസ്സിനുള്ളിലെ നൈറ്റ് ക്ലബ്ബിൽ മാദകലഹരിയിൽ മുങ്ങീ ഉണരും തുമ്പികളേ - മധുരസ്വപ്നങ്ങളേ ഞാനാം പൂവിൻ മാറിലുറങ്ങുക നിങ്ങൾ  (പുതിയരാഗം ... )

Published by the catalogue editor. Rights remain with the original creators.