1968 · song 2

Gangaa Yamunaa

Credits

Singer
Kamukara
Lyricist
Vayalar
Composer
G Devarajan

Lyrics

ഗംഗാ യമുനാ സംഗമസമതല ഭൂമി  സ്വർഗ്ഗീയ സുന്ദരഭൂമി സ്വതന്ത്ര ഭാരതഭൂമി  കന്യാകുമാരി തിരമാലകളിൽ  തൃക്കാൽ കഴുകും ഭൂമി വിന്ധ്യഹിമാലയ കുലാചലങ്ങളിൽ  വിളക്കു വയ്ക്കും ഭൂമി   വിളക്കു വയ്ക്കും ഭൂമി  (ഗംഗാ.. )  പുതിയൊരു ജീവിത വേദാന്തത്തിൻ  പുരുഷസൂക്തം പാടി  ഇവിടെ നടത്തുകയല്ലോ നാമൊരു  യുഗപരിവർത്തന യാഗം (ഗംഗാ... )  ഈ യാഗശാല തകർക്കാനെത്തും  സായുധ പാണികളേ കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ്‌  വരുന്നു ഭാരത പൗരൻ  വരുന്നു ഭാരത പൗരൻ (ഗംഗാ... )

Published by the catalogue editor. Rights remain with the original creators.