Yathra Chodikkathe poster

2016 · song 5

Punnellin

Credits

Singer
Sithara Krishnakumar
Lyricist
Madhu Alappadambu
Composer
Ajith Sukumar

Lyrics

പുന്നെല്ലിൻ പാടത്ത്‌ പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി പുലരി ദാ വന്നേ ... മലരുകൾ ചൂടുകയായ് .. താഴ്‌വരയിൽ വെയിൽ പോലവിടാടായ് മലയിൽ പൂഞ്ചോലയിൽ നീരാട്ടാടി വന്നേ.. പുന്നെല്ലിൻ പാടത്ത്‌ പൊന്നണിഞ്ഞു.. കുന്നോളം നെൻ മുത്തിൻ മോഹമായി.. പുഴയൊഴുകുമ്പോൾ പുളകമണിഞ്ഞേ തരു നിരയാടുന്നേ.. ചിറകു തുഴഞ്ഞെ നീന്തുകയായേ .. കുറുമൊഴി താറാവിൻ കൂട്ടം ..ഓ (2) അലഞൊറിയുകയാണീ കായൽ... പുടവകളുലയണേ തെയ്യാരം .. പുന്നെല്ലിൻ പാടത്ത്‌ പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി.. നിറപൊലിയായി ഉതിരുകയായേ   പകലിൻ കതിരൊളികൾ.. മരതമാകും കുടകളുമേന്തി തെങ്ങുകളാടണ് ചാഞ്ചാട്ടം.. തിരയുഴിയുകയാണീ പകലോൻ   പുതുമകളാടാൻ വന്നാട്ടെ ... പുന്നെല്ലിൻ പാടത്ത്‌ പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി

Published by the catalogue editor. Rights remain with the original creators.