1968 · song 4

Panchamiyo Pournamiyo

Credits

Singer
P Leela
Lyricist
Vayalar
Composer
Salil Chowdhury

Lyrics

പഞ്ചമിയോ പൌര്‍ണ്ണമിയോ കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍ കുളിരും മഞ്ഞും കോരിയിട്ടു ഉം...ഉം.. (പഞ്ചമിയോ... ) മാനം മീതേ തേനരുവി മേഘം നീന്തും തേനരുവി മാനം മീതേ തേനരുവി മേഘം നീന്തും തേനരുവി തേനരുവിക്കരയില്‍ നിന്നു താഴേ വീണു നിന്‍ മിഴിപ്പൂ താലീപ്പീലീ തിരുമിഴിപ്പൂ ആരീ രാരീ രാരോ  രാരിരോ രാരിരോ (പഞ്ചമിയോ... ) കൊഞ്ചും മൊഴി പൈങ്കിളിയോ കൂഹൂ കൂഹൂ പൂങ്കുയിലോ കൊഞ്ചും മൊഴി പൈങ്കിളിയോ കൂഹൂ കൂഹൂ പൂങ്കുയിലോ ആതിരയോ ആവണിയോ ആരേക്കാത്തീ പുഞ്ചിരിപ്പൂ ആരീരാരോ പുഞ്ചിരിപ്പൂ ആരീ രാരീ രാരോ  രാരിരോ രാരിരോ (പഞ്ചമിയോ... )

Published by the catalogue editor. Rights remain with the original creators.