White poster

2016 · song 2

Oru Vela

From White

Credits

Singer
Shweta Mohan
Lyricist
Rafeeq Ahamed
Composer
Rahul Raj

Lyrics

ഒരു വേള വീണ്ടുമീ ഹൃദയാദ്രി സാനുവിൽ മറയും ദിനാന്തം തഴുകുന്നു മൂകമായ് ഒരു സാന്ധ്യമേഘമായ് ഒരു സ്വർണ്ണനാളമായ് അലിയുന്നു വീണ്ടുമീ പകലോർമ്മയായ് അതിലോലമീ നിലാവിൻ നീരാളം ഈ രാവിലിന്നെൻ മൗനം.. ആരാഞ്ഞതെന്തേ ഞാനുമറിയാതെയെന്നിൽ നീറിടുവതെന്തേ .. (2) അനുരാഗമെന്നതേ അനുഭൂതിയാകുമോ ഇനി ലോകം നീയാകുന്നുവോ ... ഒരു വേള വീണ്ടുമീ ഹൃദയാദ്രി സാനുവിൽ ആ ...ആ ... ആത്മാവിനുള്ളിൽ നിന്നും ആളുന്നതെന്തോ ആടിയുലയും കിനാവിൻ നൂൽ തിരികളാകുമോ (2) അതു നിൻ കണ്ണിലെ പ്രണയാഭയാകവേ ഇരു കൈകൾ നീ നീട്ടുവോ .. ഒരു വേള വീണ്ടുമീ ഹൃദയാദ്രി സാനുവിൽ മറയും ദിനാന്തം തഴുകുന്നു മൂകമായ് ഒരു സാന്ധ്യമേഘമായ് ഒരു സ്വർണ്ണനാളമായ് അലിയുന്നു വീണ്ടുമീ പകലോർമ്മയായ് അതിലോലമീ ഉം ...ഉം ..

Published by the catalogue editor. Rights remain with the original creators.