1968 · song 3

Makkathu Poyvarum

Credits

Singer
Latha Raju
Lyricist
Vayalar
Composer
Santha P Nair

Lyrics

മക്കത്ത് പോയ്‌വരും മാനത്തെ ഹാജിയാര്‍ക്ക്  മുത്തു പതിച്ചൊരു മേനാവ്  ഉടുക്കാന്‍ കസവിട്ട കള്ളിമുണ്ട്  നടക്കാന്‍ മെതിയടി പൊന്നു കൊണ്ട് (മക്കത്ത്... ) നിസ്ക്കാരമുഴയുള്ള നെറ്റിക്ക് മീതെ നീലക്കമ്പിളി പൊന്‍തൊപ്പി (2) പുതയ്ക്കാനലക്കിയ പൂനിലാവ്  പുന്നാരിക്കാന്‍ മാന്‍കുട്ടി (2) (മക്കത്ത്... ) വലിക്കാന്‍ മൂപ്പര്‍ക്ക് വെള്ളിച്ചുരുട്ട്  വായിക്കാന്‍ പടച്ചോന്റെ കിത്താബ് (2) വെറ്റില തിന്ന് മുറുക്കിത്തുപ്പാന്‍  വെള്ളപ്പളുങ്കിന്റെ കോളാമ്പി

Published by the catalogue editor. Rights remain with the original creators.