2016 · song 1
Kaakkathamburaatti
Credits
- Singer
-
Vijay Yesudas
- Lyricist
- BK Harinarayanan
- Composer
-
Ratheesh Vegha
Lyrics
കാക്കത്തമ്പുരാട്ടി നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ..
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ..
കണ്ണാടിത്തോടും ചങ്ങാതിക്കാറ്റും
കാകമാനസം കണ്ടറിഞ്ഞു ..
എള്ളോളം ഉള്ളിൽ കുന്നോളം മോഹം
കൂട്ടിവച്ചു നീ കാത്തിരുന്നു ...
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
കാക്കത്തമ്പുരാട്ടി നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ..
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ ..
ഓഹോഹോ ..
മഞ്ചാടിക്കൊമ്പിൽ മൂവന്തിച്ചോപ്പിൽ
കണ്ണാരം പൊത്തിയവൻ വന്നുവോ ..
ചിങ്കാരവാക്കിൽ പൊത്താക്കോലാൽ പമ്മി പമ്മി
എല്ലാമവൻ കവർന്നു ...
പ്രാണായാം മുകിൽ ചേലമൂടും
തരളചന്ദ്രനായ് മാറിനീ..
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
കാക്കത്തമ്പുരാട്ടി നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ
മുടികോതും നേരം കുയിൽപാടും പാട്ടിൻ
മഞ്ജീരതാളം നീ കേട്ടുവോ ..
ഉച്ചക്കിനാവിൻ ചങ്ങാടത്തിൽ തെന്നിത്തെന്നി
മെയ്യുരുമ്മി തുഴഞ്ഞോ ...
ഹൃദയതന്ത്രികൾ മീട്ടി മീട്ടി..
ഉയിര് ചേർന്നവൻ ന്നിന്നുവോ..
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
താനാനാ തിന്തിന്താനോ തിന്തിന്താനാനോ
കാക്കത്തമ്പുരാട്ടി നിനക്കൊരുത്തൻ
കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ
കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ
ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ
Published by the catalogue editor. Rights remain with the original creators.