2016 · song 3

Pookkaalam Vannu

Credits

Singer
KJ Yesudas
Lyricist
ONV Kurup Rafeeq Ahamed
Composer
Mohan Sithara

Lyrics

ഉം ..ഉം ആരിരാരോ രാരോ ..ആരാരോ  പൂക്കാലം വന്നു പൂത്തുമ്പീം വന്നു  കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ  ഈ കൈകൾ നിൻ പൂന്തൊട്ടിലായ്  പാട്ടെല്ലാം താരാട്ടായ്; മലർക്കിളീ മയങ്ങിയോ? പൂക്കാലം വന്നു പൂത്തുമ്പീം വന്നു  കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ ..  വയൽക്കിളി അറിഞ്ഞുവോ.. ഇന്നെൻ കുഞ്ഞിൻ ചോറൂണ്..  ചിരിച്ചു നീ.. പലേ രുചി നുകർന്നിടും മുഹൂർത്തം  മണ്ണിൻ ഉപ്പും ചോറും കുഞ്ഞേ ജീവന്റെ ലാവണ്യമാം .. ഓ .. പൂക്കാലം വന്നു പൂത്തുമ്പീം വന്നു  കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ  ഉം ..ഉം ..രാരീരം രാരോ രാരാരി രാരോ  തരുന്നിതോ മാലാഖമാർ പൂവും പൊന്നും മൈലാഞ്ചിയും..  അണിഞ്ഞു നീ വരില്ലയോ.. മനോജ്ഞമാം നിലാവായ്..  ഈ ജന്മത്തിൻ സാഫല്യമാം നീയെന്നെൻ ഓമൽക്കുഞ്ഞേ.. ഓ പൂക്കാലം വന്നു.. പൂത്തുമ്പീം വന്നു  കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ  ഈ കൈകൾ നിൻ പൂന്തൊട്ടിലായ്  പാട്ടെല്ലാം താരാട്ടായ്; മലർക്കിളി മയങ്ങിയോ? പൂക്കാലം വന്നു.. പൂത്തുമ്പീം വന്നു  കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ ..  ഉം ..ഉം ..ആരിരാരോ രാരോ ..ആരാരോ

Published by the catalogue editor. Rights remain with the original creators.