Shikhaamani poster

2016 · song 3

Nilaa Vaanile

Credits

Singer
Shweta Mohan Vijay Yesudas
Lyricist
Shibu Chakravarthy
Composer
Sudeep Palanad

Lyrics

കൊഴിയുന്ന ഇലകളെ ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ... ഇലകളെ നെഞ്ചോട് ചേർക്കുന്ന പുഴയുടെ അല പോലെ... നിലാ വാനിലേ... കെടാ തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ... നിലാ വാനിലേ... കെടാ തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം.. എങ്ങു നിന്നോ... എങ്ങു നിന്നോ വന്ന പൈങ്കിളീ... എന്തിനെന്തേ പൊൻകിനാവിൻ പൂനിലാവായ്... നിന്നെയിന്നറിഞ്ഞ് മുല്ല പൂത്ത രാവിൽ തെന്നൈലിന്നു പോലും എന്ത് സൗരഭം... നിന്നെയിന്നറിഞ്ഞ് മുല്ല പൂത്ത രാവിൽ തെന്നൈലിന്നു പോലും എന്ത് സൗരഭം... നിലാ വാനിലേ... കെടാ തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ... നിലാ വാനിലേ... കെടാ തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം.. വിണ്ണിലെങ്ങോ മിന്നി നിന്ന മൺ ചിരാതു നീ... വന്നണഞ്ഞൂ... എന്റെ ചാരേ... സ്നേഹതാരകം... സ്വപ്‌നങ്ങൾ കാണാൻ, സ്വന്തമെന്നറിയാൻ... എന്നെ പഠിപ്പിക്കാൻ വന്നതാണു നീ... നിലാ വാനിലേ... കെടാ തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ... നിലാ വാനിലേ... കെടാ തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം.. കൊഴിയുന്ന ഇലകളെ ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ... ഇലകളെ നെഞ്ചോട് ചേർക്കുന്ന പുഴയുടെ അല പോലെ...

Published by the catalogue editor. Rights remain with the original creators.