Out of Range poster

2016 · song 2

Nilaave Nilaave

Credits

Singer
Sachin Warrier
Lyricist
Jose Peter Rakesh Menon
Composer
Rakesh Keshavan

Lyrics

ഓ ..ഓ ... നിലാവേ.. നിലാവേ.. നിഴൽ വീണതെന്തേ നിലാത്തേൻ തുളുമ്പും മുഖം മാഞ്ഞതെന്തേ ഇതൾ വീഴുമീ ഇരുൾ വീഥിയിൽ അകന്നെങ്ങു പോയ്‌.. നിശാദീപമേ അരികിൽ അണയൂ.. കനവായ് ഓ ...ഓ ...ഓ .. ഈ.. പുലർവെയിൽ നിൻ ചിരിയിലലകളായ് തേനൂറും പൊൻപൂക്കളായ്.. ഇളം നിൻ കരങ്ങൾ..തലോടുന്ന നേരം കുളിർമാരി പെയ്യുന്നുവോ.. അകന്നെങ്ങു പോയിന്നു നീ.... ഓ ..ഓ ..ഓ... നിൻ മധുരമാം.. സ്വരമഴയിലലസമായ് ഈ.. ഓർമ്മകൾ തേടുന്നു ഞാൻ.. ആ.. മിഴികൾ ഇന്നകലെ.. നിൻ മൊഴികൾ ഇന്നകലെ നിൻ സ്നേഹാർദ്ര തീരം ഇന്നകലെ എൻ പ്രണയം അറിയൂ സഖീ... നിലാവേ.. നിലാവേ.. നിഴൽ വീണതെന്തേ നിലാത്തേൻ തുളുമ്പും മുഖം മാഞ്ഞതെന്തേ ഇതൾ വീഴുമീ ഇരുൾ വീഥിയിൽ അകന്നെങ്ങു പോയ്‌.. നിശാദീപമേ അരികിൽ അണയൂ.. കനവായ് .. ഓ ..ഓ ..ഓ ...

Published by the catalogue editor. Rights remain with the original creators.