2016 · song 1

Idanenjidippinte

From Ottakolam

Credits

Singer
P Jayachandran
Lyricist
Unnikrishnan Parakkodu
Composer
Harikrishnan Pandalam

Lyrics

ഇടനെഞ്ചിടിപ്പിന്റെ മധുരം നുണഞ്ഞെത്തും ഉയിരിൻ കിതപ്പാണു പ്രേമം... വിരഹം വിതയ്ക്കാത്ത കലഹം നിനയ്ക്കാത്ത ഉയിരിൻ ഉണർവാണ് സ്നേഹം..... ഹൃദിയുടെ വിവിധ സുധാരസമേകുന്ന ഋതു സംക്രമണമീ പ്രേമം ഋതു സംക്രമണമീ പ്രേമം അണപൊട്ടിയൊഴുകുന്ന കണ്ണീർക്കണങ്ങളിൽ ചിരിമുത്തു ചാർത്തുന്നു സ്നേഹം... ഇടയിലൊരാലസ്യ... കുറുമ്പുകൾ കൂട്ടുന്ന വിതുമ്പലിൽ ഊറുന്നു പ്രേമം... കാലം വിരഹത്തിലാക്കുന്നു അന്ത്യം ഇടനെഞ്ചിടിപ്പിന്റെ മധുരം നുണഞ്ഞെത്തും ഉയിരിൻ കിതപ്പാണു പ്രേമം... വിരഹം വിതയ്ക്കാത്ത കലഹം നിനയ്ക്കാത്ത ഉയിരിൻ ഉണർവാണ് സ്നേഹം... ഹൃദിയുടെ വിവിധ സുധാരസമേകുന്ന ഋതു സംക്രമണമീ പ്രേമം ഋതു സംക്രമണമീ പ്രേമം വിധി ചെത്തി മിനുക്കിയ വൈഡൂര്യസ്മൃതികളിൽ മഴവില്ല് തീർക്കുന്നു സ്നേഹം... പ്രണയപരാഗ രേണുപ്രഭാവങ്ങൾ പ്രപഞ്ച ദളങ്ങളിൽ നിന്നും.. സ്നേഹം കല്പാന്തകാലം ഒഴുകും.. ഇടനെഞ്ചിടിപ്പിന്റെ മധുരം നുണഞ്ഞെത്തും ഉയിരിൻ കിതപ്പാണു പ്രേമം... വിരഹം വിതയ്ക്കാത്ത കലഹം നിനയ്ക്കാത്ത ഉയിരിൻ ഉണർവാണ് സ്നേഹം... ഹൃദിയുടെ വിവിധ സുധാരസമേകുന്ന ഋതു സംക്രമണമീ പ്രേമം ഋതു സംക്രമണമീ പ്രേമം

Published by the catalogue editor. Rights remain with the original creators.