2016 · song 1
Aarum Ariyathoru
Credits
- Singer
-
Madhu Balakrishnan
- Lyricist
-
Rafeeq Ahamed
- Composer
-
Bijibal
Lyrics
ആരും അറിയാതൊരു മൗനമഴ..
പുതുമണ്ണിലീ പൂവിന്റെ മിഴിയിൽ വീഴ്‌കെ
ആകാശനീലം അതിലിളകി ..
അതിൽ ആദ്യത്തെ നനവോലും ഇതളുണർന്നു
ഷാരോൺ തോപ്പിൽ ഹൃദയശലഭമാടിയില്ലാ
മധുപാത്രമൊന്നേകിയില്ലാ ..
ഋതുശോഭ നീരാടിയില്ലാ.. മനസിന്റെ മൂകസമ്മതമാകെ
തിളങ്ങുന്ന കണ്ണിൽ തുളുമ്പുന്നതായി
കവിൾച്ചോപ്പിലാകെ തുടിക്കുന്നതായി
കണ്ടു ഞാൻ നിന്നെയെൻ ഏദനിൽ വീണ്ടും ..
ആരും അറിയാതൊരു മൗനമഴ..
പുതുമണ്ണിലീ പൂവിന്റെ മിഴിയിൽ വീഴ്‌കെ
മായാനദിയിൽ യദുകുല വേണു പാടിയില്ലാ
വനമാലി വന്നെത്തിയില്ലാ
ജലകേളിയാറാടിയില്ലാ ..
വസന്തത്തിനാർദ്ര സൗഭാഗമാകെ
ഇലപ്പച്ച ചൂടും വെയിൽ നാളമായി
പിടക്കുന്ന നെഞ്ചിൽ കിളിർക്കുന്നതായി
കണ്ടു ഞാൻ എൻ മനോ സാനുവിൽ വീണ്ടും
ആരും അറിയാതൊരു മൗനമഴ..
പുതുമണ്ണിലീ പൂവിന്റെ മിഴിയിൽ വീഴ്‌കെ
ആകാശനീലം അതിലിളകി ..
അതിൽ ആദ്യത്തെ നനവോലും ഇതളുണർന്നു
Published by the catalogue editor. Rights remain with the original creators.