Oppam poster

2016 · song 6

Pala Naalaayi

From Oppam

Credits

Singer
MG Sreekumar Anwar Sadath Najim Arshad Vipin Xavier MP Gireesh Kumar Biby Mathew Haritha Balakrishnan Sharon Joseph Aparna Balamurali
Lyricist
Madhu Vasudevan
Composer
4 Musics

Lyrics

പല നാളായി പൊന്നെ നിന്നെ കാണുമ്പോഴെല്ലാം പറയാതെൻ  നെഞ്ചിലൊളിച്ചില്ലേ പറയാമെല്ലാം പൊടി  പൂരം നാളാണ് അവനെക്കണ്ടാൽ കണി വെച്ചത് പോലാണെ മണിമാരൻ  വന്നിനി നീയും പോരില്ല .. കുടമുല്ലപ്പൂവേ .. മംഗളവാദ്യമിതകമ്പടി ചേരില്ലേ? ഇത് മണ്ണും വിണ്ണും ചേരും മാംഗല്യം പുതുവെളിപ്പെണ്ണേ .. മിന്നും  പൊന്നും ചൂടും മാംഗല്യം ഒരു ചെറുതിരയിളകിയ പോലെൻ കരളിലുമായിരമാശകൾ കരിമിഴികളിലെഴുതിയ കനവുകളിൽ വിരിയുകയാണനുരാഗവും .. ഈ രാവിൽ ഞാനും ചേരുകയല്ലേ പോരൂ നീയും നീലനിലാവേ നിറഞ്ഞീ വാനും വിണ്ണും മണിമാരൻ  വന്നിനി നീയും പോരില്ല .. കുടമുല്ലപ്പൂവേ .. മംഗളവാദ്യമിതകമ്പടി ചേരില്ലേ? കളിചിരിയിൽ അരമണിയിലാകും  നേരം നാമൊന്നായ് ഓടും നേരം ആകാശങ്ങൾ നീ തേടു മോഹമേ ചുവടുകളത് ചടുലതയേറും താളം നാടൊന്നായ്  മൂളും ഗാനം താഴമ്പൂക്കൾ  നീ ചൂടൂ  തെന്നലേ ഇത് പുതുമഴ കുളിരല  വെയിലൊളി കരളിൽ കതിരുകൾ വിരിയണ   കാലം ഇരുമനസുകൾ ഒരുവഴി  ഒഴുകണം ഇനിയത്   പുതിയൊരു  സംഗീതം മണിമാരൻ  വന്നിനി നീയും പോരില്ല .. കുടമുല്ലപ്പൂവേ .. മംഗളവാദ്യമിതകമ്പടി ചേരില്ലേ? പല നാളായി പൊന്നെ നിന്നെ കാണുമ്പോഴെല്ലാം പറയാതെൻ  നെഞ്ചിലൊളിച്ചില്ലേ പറയാമെല്ലാം പൊടി  പൂരം നാളാണ്

Published by the catalogue editor. Rights remain with the original creators.