Oppam poster

2016 · song 2

Chirimukilum

From Oppam

Credits

Singer
MG Sreekumar
Lyricist
BK Harinarayanan
Composer
4 Musics

Lyrics

ചിരിമുകിലും മറന്നു പോയ്  മിഴി നിറയുന്നിതാ   കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ.. പുലരികൾ പൊഴിയവേ രാവായ്  മാറിയോ ദിനം മൊഴികളാൽ മുറിയവേ താനേ  തേങ്ങിയോ മനം നിഴലേ നീ മാത്രമൊപ്പം ( ചിരിമുകിലും ... ) കണ്ണാടി മുത്തായ്‌ നെഞ്ചിൻ ചെറു ചൂടിൽ ചിറകാർന്ന പ്രാവുകൾ മിണ്ടാതെ എങ്ങോ മുന്നിൽ ഇരുളേകി മറയുന്നതെന്തിനോ   ഒരായിരം ഓർമ്മകൾ താലോടിയോ ആദ്രമായ് നിരാശ മൂടുകയോ നിലാവു കൊള്ളുകയോ ( ചിരിമുകിലും ... ) ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ   മുറിവേറ്റ താരകം തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ വിമൂകമീ കണ്ണുകൾ വിതുമ്പിയോ  പിന്നെയും അലഞ്ഞു നീ തനിയെ വിലോലമീ വഴിയേ ( ചിരിമുകിലും ... )

Published by the catalogue editor. Rights remain with the original creators.