2016 · song 2

Thira Thira

From Mud Maza

Credits

Singer
Joyce
Lyricist
K Jayakumar
Composer
Mohan Sithara

Lyrics

തിര തിര ചിരിയുടെ പുതു തിര അതിലൊരു പുഴയുടെ കുളിരല (2) ഇല ഇല തൊടിയിലെ തളിരില അവിടൊരു മഴയുടെ കലപില അലയാം പിറകെ അലയാം.. മഴയുടെ പിറകെ അലയാം...   ഒഴുകാം കൂടെ ഒഴുകാം പുഴയുടെ കൂടെ ഒഴുകാം ... തിര തിര ചിരിയുടെ പുതു തിര അതിലൊരു പുഴയുടെ കുളിരല ... ലല്ലല്ലാല ഇല ഇല തൊടിയിലെ തളിരില അവിടൊരു മഴയുടെ കലപില ഉച്ചക്ക് പാടത്ത്‌ വെറുതെ നടക്കണ വേനൽപ്പിറാവുകളെ (2) ഈ മരച്ചോട്ടിൽ ഒളിച്ചു കളിക്കണ അണ്ണാറകുഞ്ഞുങ്ങളെ .. പോകാം ഒന്നിച്ചു പോകാം മഴവിൽ ഉറങ്ങുന്ന വീട്ടിൽ... പോകാം ഒന്നിച്ചു പോകാം മുത്തശ്ശിക്കഥ പൂത്ത കാട്ടിൽ തിര തിര ചിരിയുടെ പുതു തിര അതിലൊരു പുഴയുടെ കുളിരല ഇല ഇല തൊടിയിലെ തളിരില അവിടൊരു മഴയുടെ കലപില പുല്ലാഞ്ഞി വള്ളിയിൽ ഊഞ്ഞാലിലാടാൻ പോരുന്നോ പൂങ്കാറ്റേ ആറ്റുമണമേലെ... പാറിപറക്കണ .. ആറ്റുമണമേലെ പാറിപറക്കണ .. കുഞ്ഞാറ്റക്കുരുവികളെ.. പോകാം.. ഒന്നിച്ചു പോകാം വെള്ളി നിലാവിന്റെ വീട്ടിൽ പോകാം ഒന്നിച്ചു പോകാം മേഘങ്ങൾ മേയുന്ന തോപ്പിൽ തിര തിര ചിരിയുടെ പുതു തിര അതിലൊരു പുഴയുടെ കുളിരല ഇല ഇല തൊടിയിലെ തളിരില അവിടൊരു മഴയുടെ കലപില അലയാം പിറകെ അലയാം.. മഴയുടെ പിറകെ അലയാം...   ഒഴുകാം കൂടെ ഒഴുകാം പുഴയുടെ കൂടെ ഒഴുകാം ...

Published by the catalogue editor. Rights remain with the original creators.