2016 · song 1
Ee Malarvaadiyil
Credits
- Singer
-
Najim Arshad
- Lyricist
- K Jayakumar
- Composer
- Mohan Sithara
Lyrics
ഈ മലര്‍വാടിയില്‍ പാറി പറക്കുമോ
മണിവർണ്ണ ശലഭങ്ങൾ വീണ്ടും (2 )
ഈ വഴിയോരത്തു പൂവിട്ടു നിൽക്കുമോ
നിറമുള്ള നിമിഷങ്ങൾ വീണ്ടും
ഓഹോഹോ ...ഓഹോഹോഹോഹോ ...
ഓഹോഹോ...ഓഹോ...
ഈ മലര്‍വാടിയില്‍ പാറി പറക്കുമോ
മണിവർണ്ണ ശലഭങ്ങൾ വീണ്ടും (2 )
കാണാനും.. ആ.. സ്വരം കേൾക്കാനെപ്പോഴും
എന്തിഷ്ടമായിരുന്നു .... (2 )
കളിവക്കു ചൊല്ലാനും.. വെറുതെ ചിരിക്കാനും
ആഗ്രഹമായിരുന്നു ..
ഏഹെഹെ...ആശകൾ വാടിക്കൊഴിഞ്ഞു പോകും
ആകാശമേഘങ്ങൾ മാഞ്ഞുപോകും
ഓഹോഹോ ...ഓഹോഹോഹോഹോ ...
ഓഹോഹോ...ഓഹോ...
അരളികളോർമ്മയിൽ വിരിയുന്ന ഭംഗിയിൽ
ഹൃദയം നിറഞ്ഞിരുന്നു ... ( 2 )
പട്ടം പറത്തുമെൻ.. സങ്കൽപ്പമൊക്കെയും
കാറ്റിൽ തുടിച്ചിരുന്നു...
ഏഹെഹെ..ആശകൾ വാടിക്കൊഴിഞ്ഞു പോകും
ആകാശമേഘങ്ങൾ മാഞ്ഞുപോകും
ഓഹോഹോ ...ഓഹോഹോഹോഹോ ...
ഓഹോഹോ...ഓഹോ...
ഈ മലര്‍വാടിയില്‍ പാറി പറക്കുമോ
മണിവർണ്ണ ശലഭങ്ങൾ വീണ്ടും (2 )
ഈ വഴിയോരത്തു പൂവിട്ടു നിൽക്കുമോ
നിറമുള്ള നിമിഷങ്ങൾ വീണ്ടും
ഓഹോഹോ ...ഓഹോഹോഹോഹോ ...
ഓഹോഹോ...ഓഹോ...
Published by the catalogue editor. Rights remain with the original creators.