2016 · song 3
Ponnilanjichottile
Credits
- Singer
-
Shweta Mohan
- Lyricist
-
Rafeeq Ahamed
- Composer
-
M Jayachandran
Lyrics
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞുപൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ..
മാരിമുകിൽ കൂട്ടിലെ.. നീലമയിൽപ്പീലിയായ്
കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ
ചായുറങ്ങ് നീ...
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞുപൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ
മാരിമുകിൽ കൂട്ടിലെ.. നീലമയിൽപ്പീലിയായ്
കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ ..
ചായുറങ്ങു നീ...
പൊന്നിലഞ്ഞിച്ചോട്ടിലെ.. കുഞ്ഞുകുഞ്ഞുപൂക്കളിൽ
പൂക്കളിൽ...ചായുറങ്ങ് നീ ..
ചുറ്റിച്ചുറ്റി പറന്നു നീ..
ഉണ്ണിക്കണ്ണിൽ കിനാവ് ..
മാലാഖമാർ ഇറങ്ങിവന്നോ ..
നിന്നരികിൽ അണഞ്ഞിട്ട് പാട്ടും മൂളി ഇരുന്നു
പാവ തന്നു പീപ്പി തന്ന് ഉമ്മ തന്നു പോയോ
വെള്ളാമ്പലിൻ പൂഞ്ചേല തന്നു..
വെള്ളാമ്പലിൻ പൂഞ്ചേല തന്നു..
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞുപൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ
പിച്ച പിച്ച നടന്ന് അമ്മയ്‌ക്കൊപ്പം വളർന്ന്
രാത്തിങ്കൾ പോൽ തെളിഞ്ഞിടേണം..
അമ്മക്കുള്ളിലാറുകില്ലേ നൊമ്പരങ്ങളാകെ
നിൻ ചൊടിയിലമ്മയല്ലേ പാലമൃതയായ് തീർന്നു
നിന്നോർമ്മയിൽ മായാതെ നിന്നു..
നിന്നോർമ്മയിൽ വാടാതെ നിന്നു..
പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞുപൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ
മാരിമുകിൽ കൂട്ടിലെ.. നീലമയിൽപ്പീലിയായ്
കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ
ചായുറങ്ങ് നീ...
Published by the catalogue editor. Rights remain with the original creators.