Marupadi poster

2016 · song 1

Ee Poovithalkkumpilil

From Marupadi

Credits

Singer
M Jayachandran
Lyricist
Rafeeq Ahamed
Composer
M Jayachandran

Lyrics

ഉം.. ഉം .. ഈ പൂവിതൾ കുമ്പിളിൽ കൈക്കുടന്നയിൽ നീർതുള്ളികൾ ശൂന്യമായ് ചോർന്നുപോകയായ് ഈ ജന്മമാം ശംഖിലേ തീർത്ഥമായ് പിന്നെയും പോരുമോ .. ഇരുളിൻ അന്ധലിപിയിൽ.. ഈ നിഴലിൻ നീല മഷിയിൽ രാവ് ദൂരെ എഴുതീ.. വേർപാടിതന്ത്യവരികൾ നിറതാരകൾ ചൊരിഞ്ഞതോ ഈ ബാഷ്പധാര നീളെ  .. ഈ പൂവിതൾ കുമ്പിളിൽ കൈക്കുടന്നയിൽ നീർതുള്ളികൾ ശൂന്യമായ് ചോർന്നുപോകയായ് ഒരു നിലാവിൻ പിറകേ.. ഈ നിശയലഞ്ഞു വെറുതെ .. മൂകസാന്ധ്യ രാഗം.. ചിതയായെരിഞ്ഞു തനിയേ   എരിവേനലിൻ മാറിലെ കാർമുകിലുമെങ്ങു പോയ് ... ഈ വാനവും.. ഭൂമിയും സാഗരങ്ങളും കാതോർക്കുവാൻ മറുപടി കാറ്റു ചൊല്ലുമോ.. ഈ ജന്മമാം.. ശംഖിലേ തീർത്ഥമായ്.. പിന്നെയും പോരുമോ ..

Published by the catalogue editor. Rights remain with the original creators.