Aparadhini poster

1968 · song 3

Kottiyadachoren

From Aparadhini

Credits

Singer
KJ Yesudas S Janaki
Lyricist
P Bhaskaran
Composer
MB Sreenivasan

Lyrics

കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ മുട്ടിവിളിക്കുന്ന റാണിയാരോ മുട്ടിവിളിക്കുന്ന റാണിയാരോ (കൊട്ടിയടച്ച..) റാണിയല്ല ഞാൻ റാണിയല്ല ഞാൻ യാചകി പ്രേമയാചകി യാചകീ പ്രേമയാചകി വാടിക്കരിഞ്ഞ മരുഭൂവിൽ പൂങ്കുല ചൂടിച്ച വാസന്തദേവിയാരോ വാസന്ത ദേവിയാരോ (വാടിക്കരിഞ്ഞ.. ) ദേവിയല്ല ഞാൻ...  ദേവിയല്ല ഞാൻ രാജവീഥിയിൽ പൂവുകൾ വിൽക്കും പൂക്കാരി - പൂക്കാരി ഗോപുരദ്വാരത്തിൽ സങ്കൽപ്പമാലയാൽ ദീപം കൊളുത്തിക്കഴിഞ്ഞില്ല ഞാൻ (ഗോപുര..) ഏകയാമെന്റെ...  ഏകയാമെന്റെ കയ്യിലുണ്ടല്ലോ സ്നേഹദീപത്തിൻ കൈത്തിരി സ്നേഹദീപത്തിൻ കൈത്തിരി.. (കൊട്ടിയടച്ച...)

Published by the catalogue editor. Rights remain with the original creators.