Aparadhini poster

1968 · song 2

Jeevithathile Naadakamo

From Aparadhini

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MB Sreenivasan

Lyrics

ജീവിതത്തിലെ നാടകമോ നാടകത്തിലെ ജീവിതമോ ഏതോ സത്യം - എല്ലാം വ്യര്‍ത്ഥം ഏതോ സത്യം എല്ലാം വ്യര്‍ത്ഥം എന്തിനാണീ മൂടുപടം - മൂടുപടം - മൂടുപടം ജീവിതത്തിലെ നാടകമോ... വിധിയാണിവിടെ കളിയാശാന്‍ നടനാം നീയൊരു കരു മാത്രം കളി നടക്കുമ്പോള്‍ കല്പന പോലെ  കരയണം ചിരിക്കണം അനുമാത്രം കരയണം - ചിരിക്കണം - അനുമാത്രം ജീവിതത്തിലെ നാടകമോ... അഭിനയമധ്യത്തില്‍ വിളക്കുകളെല്ലാം അണഞ്ഞു വേദിയിലിരുള്‍ മാത്രം അടുത്ത രംഗമേതെന്നാരറിഞ്ഞൂ  അവസാന രംഗമെന്തെന്നാരറിഞ്ഞു  ഓ ആരറിഞ്ഞു - ആരറിഞ്ഞു - ആരറിഞ്ഞു ജീവിതത്തിലെ നാടകമോ - ഓ..

Published by the catalogue editor. Rights remain with the original creators.