Aparadhini poster

1968 · song 1

Devayaani

From Aparadhini

Credits

Singer
P Susheela PB Sreenivas
Lyricist
P Bhaskaran
Composer
MB Sreenivasan

Lyrics

ദേവയാനീ - ദേവയാനീ.. കുമുദിനി പ്രിയതമൻ ഉദിച്ചില്ല കൂട്ടിലേക്കിളം കിളി മടങ്ങിയില്ല മൂവന്തി വന്നില്ല മുല്ലപ്പൂ ചൂടിയില്ല പോവാന്‍ തിടുക്കമെന്തേ  ദേവയാനീ ദേവയാനീ.. പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ.. ആ.. പുഷ്പാഞ്ജലിമാല കോര്‍ത്തില്ലാ പൂജയ്ക്കു ചന്ദനമരച്ചില്ല കസ്തൂരിമാനിനും കറുക കൊടുത്തില്ല കസ്തൂരിമാനിനും കറുക കൊടുത്തില്ല കര്‍പ്പൂരത്തുളസിക്കു നനച്ചില്ല - നനച്ചില്ല അനുരാഗപൂജയിതു തീരും മുന്‍പേ കണ്‍കള്‍ അമൃതാഭിഷേകം ചെയ്തു കഴിയും മുന്‍പേ മടങ്ങല്ലേ - മടങ്ങല്ലേ..  മടങ്ങല്ലേ മടങ്ങല്ലേ മത്സവിധം വിട്ടു നീ മദനന്റെ നാട്ടിലേ.. മദനന്റെ നാട്ടിലേ മാരിവില്ലേ അകലെ പോയാലുമെന്‍ മാനസരഥത്തില്‍ അവിടുത്തെക്കൂടെ ഞാന്‍ കൊണ്ടുപോകും രാവും പകലും എന്‍ സങ്കല്പക്ഷേത്രത്തില്‍ രാഗപുഷ്പാഞ്ജലി ഭവാനു മാത്രം രാഗപുഷ്പാഞ്ജലി ഭവാനു മാത്രം

Published by the catalogue editor. Rights remain with the original creators.