Kuttikalundu Sookshikkuka poster

2016 · song 1

Dhoore Vaanil

Credits

Lyricist
Prabha Varma
Composer
Bijibal

Lyrics

ദൂരെ വാനിലെതേതോ താരം താഴെ പൂവിലീ സ്നേഹം തേടി ഒരുവേള വീണ്ടും അലിവോടെ കാണാൻ തോരാത്ത മഴയുടെ വഴിയേ ..പോരൂ.. താഴെ .. ചേലുകളായ് പീലികളായ് നീർന്നേ പോരൂ പൂവിതളായ് പൂങ്കനവായ് പോരൂ പോരൂ പുതുതളിരുകൾ കുളിരരുവികൾ ഇനി വരവേൽക്കും കൂട്ടുകൂടി ആട്ടമാടി നീങ്ങാം ..പോരൂ .. ദൂരെ വാനിലെതേതോ താരം താഴെ പൂവിലീ സ്നേഹം തേടി നീരുറവായ് നീരലയായ് വാർന്നേ പോരൂ പൂങ്കതിരായ് തേൻനിലാവായ് പോരൂ പോരൂ പുതുകുയിലുകൾ നിറമയിലുകളിനി എതിരേൽക്കും ഏറ്റുപാടി നീറ്റിലാടി നീങ്ങാം...പോരൂ ദൂരെ വാനിലെതേതോ താരം താഴെ പൂവിലീ സ്നേഹം തേടി ഒരുവേള വീണ്ടും അലിവോടെ കാണാൻ തോരാത്ത മഴയുടെ വഴിയേ ..പോരൂ.. താഴെ ..

Published by the catalogue editor. Rights remain with the original creators.