2016 · song 2
Ororo Kunjichodum
Credits
- Singer
- Sreeraj Sahajan Vaishakh C Madhav Vaishakh PK
- Lyricist
- BK Harinarayanan
- Composer
- Sreeraj Sahajan
Lyrics
ഓരോരോ കുഞ്ഞിച്ചോടിൽ
ഉന്നം തേടി മുന്നേറുന്നേ
ഓരോരോ കണ്ണിൽക്കണ്ണിൽ
ഉന്മേഷത്തൂമിന്നൽ ചിന്തീടുന്നെ
പോകാമീ തീരത്തോടെ..
തമ്മിൽ തമ്മിൽ ചേർന്നിതാ
ദൂരെയാ വിണ്ണിൻ കൊമ്പിൽ
ചേക്കേറീടാൻ വേഗമേ ...
പീലിത്തുമ്പിൽ ചായം തൂവി
വെള്ളിനിലാവേ വന്നീടുമോ
വെള്ളത്താളിൽ ചിത്രം പോലെ
വെണ്മുകിലെ നീ താഴെ വരൂ ...
ഓരോരോ നെഞ്ചും നാം
തഞ്ചാതെങ്ങും മുന്നേറിടാം
ഓരോരോ നോവാൽ നാം
കയ്യും മെയ്യും ചേർത്തുവയ്ക്കാം
ആ പാടം കേറി...
കാലം തീർക്കും കായൽ നീന്തി
മഞ്ചാടിക്കുന്നിൻ നെഞ്ചിലൂടെ
കണ്ണെത്താ ലക്ഷ്യത്തിൻ തുഞ്ചത്തോളം
ഒന്നുപോലെ ചെന്നുചേരാം
ചങ്ങാതി നീയെന്തേ പോരുന്നില്ലേ
പുലരികൾ ഇരവുകൾ..
കണ്ണൊന്നും ചിമ്മാതെ ചാരത്തു നിൽക്കുമ്പോൾ
നാമിന്നൊരുങ്ങി വേഴാനായി വന്നിറങ്ങി
ഈ.. മത്സരത്തിൽ ആവേശത്തിൽ
ചിങ്കാര താളമായി വാ ..
നെഞ്ചത്തൊരു ചെണ്ടത്തുടി കൊട്ടി പൊലിമേളം
കൈയ്യെത്താനിനി ചിന്നപ്പട ചുവടു മുറുകി മുറുകി ഒഴുകി വാ
Published by the catalogue editor. Rights remain with the original creators.