1968 · song 3

Maayaajaalacheppinullile

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

മായാജാല ചെപ്പിന്നുള്ളിലെ മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു മാണിയ്ക്ക്യ കല്ലാണു പ്രേമം  കണ്ടാൽ മിന്നണ കല്ല് - അത്‌ കയ്യിലെടുത്താൽ കണ്ണാടി ചില്ല്  മായാജാല ചെപ്പിന്നുള്ളിലെ മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു മാണിയ്ക്ക്യ കല്ലാണു പ്രേമം  താരുണ്യ വനിയിൽ തളിരിട്ടു നിൽക്കും ഓമനപ്പൂമുല്ല വല്ലികളിൽ  പുളകങ്ങൾ പുൽകിയുണർത്താനണയും  മധുമാസമാണീ അനുരാഗം മായാജാല ചെപ്പിന്നുള്ളിലെ മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു മാണിയ്ക്ക്യ കല്ലാണു പ്രേമം  ഈ വിശ്വമാദ്യം വിരിയും മുൻപെ മാനവജീവിത താളുകളിൽ കാലമാം കവി കണ്ണീരിൽ എഴുതിയ  കാവ്യമാണീ അനുരാഗം മായാജാല ചെപ്പിന്നുള്ളിലെ മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു മാണിയ്ക്ക്യ കല്ലാണു പ്രേമം  കണ്ടാൽ മിന്നണ കല്ല് - അത്‌ കയ്യിലെടുത്താൽ കണ്ണാടി ചില്ല്  മായാജാല ചെപ്പിന്നുള്ളിലെ മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു മാണിയ്ക്ക്യ കല്ലാണു പ്രേമം

Published by the catalogue editor. Rights remain with the original creators.