Kasaba poster

2016 · song 1

Ayyayyayyo

From Kasaba

Credits

Singer
Gayathri Asokan
Lyricist
Manu Manjith
Composer
Rahul Raj

Lyrics

ഉള്ളിടം കള്ളിയാം പുള്ളിമാനെ പൂട്ടിടാൻ പോന്നിടും കൊമ്പനാര് അയ്യയ്യയ്യോ.. ഹോയ് രാവേറെയായ് തീ കായുവാൻ എന്നെ തേടുന്നു നീ അടക്കം വീശി നീ നോക്കണ്ട.. പൊന്നെ അടക്കാൻ ഒക്കില്ലീ പെണ്ണിനെ പിടയ്ക്കും മാറത്തെ പുള്ളിവാൽ തുമ്പിയെ കട്ടുനിൻ കട്ടിലിൽ കെട്ടിടാൻ ചുമ്മാ മോഹിച്ചു മുത്താൻ കിട്ടാത്ത പട്ടാമ്പി മുത്താണ് ഞാൻ ഉള്ളിടം കള്ളിയാം പുള്ളിമാനെ പൂട്ടിടാൻ പോന്നിടും കൊമ്പനാര് (2) ഹോയ്.. പൂന്തേൻ തെറിക്കും ചിങ്കരിക്കുമ്പോൾ ആടും ഇന്നീ കുളിരിൻ രാക്കുടിലിൽ ചായാൻ നിൻ ഇടനെഞ്ചിൻ കൊതിയേറി കൂടുന്നുവോ (2) ഓ.. താഴവാരത്തിൽ ഓ .. താഴവാരത്താലോലം മേയും കാറ്റേ കാതോരം വന്നൊന്നു ചൊല്ലാമോ നീ ഇക്കൂട്ടിൽ നിന്നെന്നെ കൊണ്ടേ പോകാൻ ആരാരോ നിന്നാരോ ഇടിമിന്നൽ പോലെ ചാരെ ചേരും അയ്യയ്യയ്യോ ഹോയ് രാവേറെയായ് തീ കായുവാൻ എന്നെ തേടുന്നു നീ ഞാൻ കാത്തിരിക്കും വീരനിതാ മുന്നിൽ പൊൻ പൂത്തിരികൾ കത്തുകയായ് ഉള്ളിൽ ഈ രാവേതോ വീഞ്ഞായി തൂകുന്നുവോ (2) ദൂരത്തേതോ ..ഓ ദൂരത്തായ് ഏതേതോ താരം നുള്ളാൽ നാമേറും മാറ്റേറും മേഘത്തേരിൽ പോരുമ്പോൾ മറ്റാരും കാണാതെയെൻ തെമ്മാടി നീയെന്നെ എൻ മെയ്യിൽ നുള്ളി പയ്യെ ചൊല്ലൂ ഉള്ളിടം കള്ളിയാം പുള്ളിമാനെ പൂട്ടിടാൻ എത്തിടാൻ കൊമ്പനില്ലേ ഉള്ളിടം കള്ളിയാം പുള്ളിമാനെ പൂട്ടിടാൻ എത്തിടാൻ കൊമ്പനില്ലേ ഉള്ളിടം കള്ളിയാം പുള്ളിമാനെ പൂട്ടിടാൻ എത്തിടാൻ കൊമ്പനില്ലേ

Published by the catalogue editor. Rights remain with the original creators.