1968 · song 2

Anju Sundarikal

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

അഞ്ചു സുന്ദരികള്‍ - അഞ്ചു സുന്ദരികള്‍ മാറിലെയ്യാന്‍ മാരന്‍ തൊടുക്കും അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍ അഞ്ചു സുന്ദരികള്‍  പൂവെന്നു കരുതി തീയിലെരിയും  ചിത്രശലഭങ്ങളേ പൂവെന്നു കരുതി തീയിലെരിയും  ചിത്രശലഭങ്ങളേ കത്തിയെരിയും തീയണയ്ക്കാന്‍ കാലവര്‍ഷം വരവായീ  കത്തിയെരിയും തീയണയ്ക്കാന്‍ കാലവര്‍ഷം വരവായീ അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍ അഞ്ചു സുന്ദരികള്‍ അഞ്ചു സുന്ദരികള്‍ അഞ്ചു സുന്ദരികള്‍ മായാമോഹന നര്‍ത്തനമാടും മാദകത്തിടമ്പുകളേ മായാമോഹന നര്‍ത്തനമാടും മാദകത്തിടമ്പുകളേ കാല്‍ചിലങ്കകള്‍ ചങ്ങലയെങ്കില്‍ കാലമായതു പൊട്ടിയ്ക്കാന്‍ കാല്‍ചിലങ്കകള്‍ ചങ്ങലയെങ്കില്‍ കാലമായതു പൊട്ടിയ്ക്കാന്‍ അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍ അഞ്ചു സുന്ദരികള്‍  അഞ്ചു സുന്ദരികള്‍ - അഞ്ചു സുന്ദരികള്‍ മാറിലെയ്യാന്‍ മാരന്‍ തൊടുക്കും അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍ അഞ്ചു സുന്ദരികള്‍

Published by the catalogue editor. Rights remain with the original creators.