Kali poster

2016 · song 2

Vaarthinkale

From Kali

Credits

Singer
Divya S Menon
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

വാർതിങ്കളെ നിൻ ചാരേ...  നീലാമ്പലായ് ഞാൻ വന്നേ... തന്നത്താനെ നിന്നിൽ ചേരും  പുഞ്ചിരിത്തൂ വെണ്ണിലാവോ... അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ പതിയേ... അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ... മാരിക്കാറേ... നീ വന്നീടല്ലേ ഇന്ന് വാനിൻ മേലേ... തിങ്കൾ ചാരേ... മെല്ലെ വന്നൂ മേഘച്ചില്ലെറിഞ്ഞതാരേ... കനവേകും കണ്ണിൽ തൂവും ചിരിയായ് പുൽകീടും നേരം... നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും... തനിയേ... നിറയൂ നീയെന്നുള്ളിൽ.... അകലേ... മറയല്ലേയെൻ സന്ധ്യേ... തന്നത്താനെ നിന്നിൽ ചേരും... പുഞ്ചിരിത്തൂ വെണ്ണിലാവോ... ആരോ അരികേ...  മനസ്സിനകത്ത് തൊടുന്ന നനത്ത സംഗീതമേ... താനേ നീ മെല്ലേ... അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ... തേനഞ്ചും നെഞ്ചിൽ നീയെൻ ഈറൻ തൂമൊഴി കേൾക്കേ... മഞ്ഞായി പെയ്യുന്നുണ്ടേ ക്രോധം... ഓ... ഈയാമ്പൽ പൂവിൻ ജന്മം നീന്നുള്ളിൽ നിക്ഷിപ്തം... മായല്ലേ എന്നും നീയെൻ തിങ്കളേ.... തന്നത്താനെ നിന്നിൽ ചേരും  പുഞ്ചിരിത്തൂ വെണ്ണിലാവോ... അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ... മാരിക്കാറേ... നീ വന്നീടല്ലേ ഇന്ന് വാനിൻ മേലേ... തിങ്കൾ ചാരേ... മെല്ലെ വന്നൂ മേഘച്ചില്ലെറിഞ്ഞതാരേ... കനവേകും കണ്ണിൽ തൂവും ചിരിയായ് പുൽകീടും നേരം... നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും... തനിയേ... നിറയൂ നീയെന്നുള്ളിൽ.... അകലേ... മറയല്ലേയെൻ സന്ധ്യേ...

Published by the catalogue editor. Rights remain with the original creators.