1968 · song 3

Thinkalum Kathiroliyum

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

തിങ്കളും കതിരൊളിയും  തിരുമുടിയില്‍ ചാര്‍ത്തി ചന്ദനവള്ളിക്കുടിലിലിറങ്ങി ചൈത്രപഞ്ചമി രാത്രീ (തിങ്കളും...) കൈമൊട്ടില്‍ മദിര നിറഞ്ഞൂ  കവിളുകള്‍ മുത്തണിഞ്ഞൂ (2) നെയ്തലാമ്പല്‍ പൂക്കള്‍ ചിരിച്ചൂ  നിധികിട്ടിയ പോലെ (2) എന്തിനോ - ദാഹിയ്ക്കും - നമ്മളെപ്പോലെ (തിങ്കളും..) പൂമുകിലിന്‍ ചേലയിഴിഞ്ഞൂ  പുരികുഴല്‍ കെട്ടഴിഞ്ഞൂ മണ്ണു വിണ്ണിനെ വാരിയെടുത്തു  മലര്‍മെത്തയിലിട്ടൂ എന്തിനോ - ദാഹിയ്ക്കും - നമ്മളെപ്പോലെ (തിങ്കളും...)

Published by the catalogue editor. Rights remain with the original creators.