1968 · song 2

Muthuvaaraan Poyavare

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ഓ.. ഓ.. ഓ...  മുത്തു വാരാൻ പോയവരേ  മുത്തെന്തെ കണ്ടില്ലാ ചുഴികൾ കണ്ടൂ - ചിപ്പികൾ കണ്ടൂ  തുഴഞ്ഞു പോന്നു - തിരിയെ  തുഴഞ്ഞു പോന്നൂ (മുത്തു...)  കടലു കാണാൻ പോയവരേ കടലെന്തെ കണ്ടില്ലാ തിരകൾ കണ്ടു - തീരം കണ്ടു  തിരിച്ചു പോന്നൂ (കടലു..)  കൂടെ വന്ന വിധിമാത്രം  കടലും മുത്തും കണ്ടു (മുത്തു...)  കാടു കാണാൻ പോയവരേ കാടെന്തെ കണ്ടില്ലാ മരങ്ങൾ കണ്ടൂ - മലകൾ കണ്ടു  മടങ്ങി വന്നൂ (കാടു..) കൂടെ വന്ന വിധി മാത്രം  കാടും കനിയും കണ്ടു (മുത്തു...)

Published by the catalogue editor. Rights remain with the original creators.