2016 · song 2
Ennilerinju
Credits
- Singer
-
Sithara Krishnakumar
Rzee
- Lyricist
- Rzee
- Composer
-
Shaan Rahman
Lyrics
എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ
നെഞ്ചിനകത്ത് പടർന്നു പിടിച്ചതു
പട പൊരുതുവാൻ വെറിപിടിച്ചുറ്റി
കടൽ ഇളകി വരുന്നതുപോലെ
മരവിച്ചു തുടങ്ങും നെഞ്ചിൻ
കതകിൽ മുട്ടി വിളിച്ചതുപോലെ
ഭയമതു മാഞ്ഞു പോകേ
ആത്മാവിൻ പഴുതിലൂടെ
തളരുകില്ലൊരു ശകലവും ഇനി
പതറുകില്ലൊരു ചുവടിലും....
തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ
മൂർച്ചയുണ്ടെന്റെ വാക്കിലും
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും
ഇനി ഒരു പുതിയ ഉദയം ഇവിടെ
വിധിയെ മറികടന്നു പതിയെ
പോയ കാലം ചൂഴ്ന്നെടുത്തത്
ഞാൻ പിടിച്ചെടുക്കും.. അതു തിരികെ
വഴങ്ങില്ല മരിക്കും വരെയും.....
ഈ പതനത്തിൻ പടിവാതിലരികെ
തിരിച്ചു ഞാൻ നടന്നു തുടങ്ങി
ഇനി യാത്ര വിജയത്തിൻ പിറകേ
കണ്ണുനീരിൻ ഇനി വിരാമം
കനവുകൾക്കിതെന്തു ഭാരം....
എങ്കിലും ഞാൻ സഞ്ചരിക്കും
അതിർത്തിയല്ലീ അന്ധകാരം
നെഞ്ചിടിപ്പിന് ചുടലതാളം
പിടി വിടാതെ ചടുലഭാവം
വെടിമരുന്നിനു തീ പിടിച്ചതു
പോലെയുള്ളിൽ ഒരു വികാരം
സരിഗരി
സരിഗമഗരി
സരിഗമപമഗരി
സരിഗമപധനിസനി
ധപമരിഗമഗരിഗ
രിഗമ പ പ പ പ പ പ
മപ ധപ മപ പധ പമ ഗരി
സരിസ രിഗമ ധമപ പധനിസ
രിഗമ ഗരിസ രിഗമ ഗരിസ
സരിഗ രിഗമ ഗമപ മപധ പധനി ധനിസ
ധരി സ നിസ
മധ നി പമ
രിഗ മഗരിസ രി...
പധ രി സരി
പസ രി ഗരി
പസ പധ രിസ നി
ധപമ ഗരി
നിധ ഗരി നിധ മധനി
മ മ മഗരി പധനി
സരിഗ രിഗമ ഗമപ
നിസരിഗമപ മധ രിസ
സരിഗമപധനിസ
നിസഗരിസനി
നിസഗരിസനി
ഗരിനിധപമ
രിഗമഗരിസ
രിഗമപധനിസ
സനിധപമഗരിസ
സനിധപമഗരിസ
സനിധപമഗരിസ
എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ
നെഞ്ചിനകത്ത് പടർന്നു പിടിച്ചതു
പട പൊരുതുവാൻ വെറിപിടിച്ചുറ്റി
കടൽ ഇളകി വരുന്നതുപോലെ
മരവിച്ചു തുടങ്ങും നെഞ്ചിൻ
കതകിൽ മുട്ടി വിളിച്ചതുപോലെ
ഭയമതു മാഞ്ഞു പോകേ
ആത്മാവിൻ പഴുതിലൂടെ
തളരുകില്ലൊരു ശകലവും ഇനി
പതറുകില്ലൊരു ചുവടിലും....
തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ
മൂർച്ചയുണ്ടെന്റെ വാക്കിലും
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും....
Published by the catalogue editor. Rights remain with the original creators.