2016 · song 2
Kandukothiche
Credits
- Singer
-
Vijay Yesudas
- Lyricist
-
Kaithapram
- Composer
- Deepankuran
Lyrics
കണ്ടു കൊതിച്ചേ കണ്ടെന്റെ ഉള്ളു തുടിച്ചേ
ചെണ്ടോലും ചുണ്ടിന്നഴക് ..ഓ
ചിട്ടിക്കുരുവി പൂവാലി ചെല്ലക്കുരുവി
വാസന്ത മധുവിധു രാവിൽ ഒഴുകാം തേൻ നിലാവിലൂടെ
തീരാ മോഹമായ് മാറാം..കാണാതെ കണ്ടു നാം ...
കണ്ടു കൊതിച്ചേ കണ്ടെന്റെ ഉള്ളു തുടിച്ചേ
ചെണ്ടോലും ചുണ്ടിന്നഴക് ..ഓ
തൂമഞ്ഞു തുള്ളിപോലെ നീയെന്റെ മുന്നിൽ നിൽക്കെ
അറിയാതെ ഞാൻ പൊൻ കിരണമായ് (2)
തുള്ളിവന്ന പുള്ളിമാനെപ്പോലെ
നീയെന്റെ മുന്നിലൊന്നു നോക്കിനിന്ന നേരം
കള്ളിപ്പെണ്ണെ വേളിപ്പെണ്ണെ നിന്നെ
പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലേ ..
പ്രിയതേ വരദേ മധുവിധു നാൾ കൊണ്ടാടാം ...
കണ്ടു കൊതിച്ചേ കണ്ടെന്റെ ഉള്ളു തുടിച്ചേ
ചെണ്ടോലും ചുണ്ടിന്നഴക് ..ഓ
ഗസ ഗസ ഗസ നിസാ നി ധ
ഗസ ഗസ ഗസ നിസാ സാ
ഗസ ഗസ ഗസ നിസാ നി ധ
ധ മ നീ ....
കൂട്ടിന്റെ കൂട് കൂട്ടാം കൂടൊന്നു മേഞ്ഞൊരുക്കാം
ഇനിയെന്നുമേ ഒന്നാണ് നാം .. ആ (2)
നോക്കി നോക്കി നില്ക്കുമെന്നും നമ്മൾ
രണ്ടല്ല രണ്ടുവീടുമെന്നുമൊന്നുപോലെ
ദീപം തെളിയാൻ ഉദയമിതാ വരവായി
കണ്ടു കൊതിച്ചേ കണ്ടെന്റെ ഉള്ളു തുടിച്ചേ
ചെണ്ടോലും ചുണ്ടിന്നഴക് ..ഓ
Published by the catalogue editor. Rights remain with the original creators.