Adhyapika poster

1968 · song 8

Pallimanikale

From Adhyapika

Credits

Singer
P Leela Chorus Renuka
Lyricist
ONV Kurup
Composer
V Dakshinamoorthy

Lyrics

പള്ളിമണികളേ പള്ളിമണികളേ സ്വർല്ലോകഗീതത്തിന്നുറവുകളേ (2) നല്ലൊരു നാളയെ മാടിവിളിക്കുവിൻ നല്ലൊരു നാളേ - നാളേ (2) പള്ളിമണികളേ പള്ളിമണികളേ സ്വർല്ലോകഗീതത്തിന്നുറവുകളേ ദീപമേ നയിച്ചാലും - ദീപമേ നയിച്ചാലും ആയിരം തിരിയുള്ള നീലവിണ്മണിവിളക്കേ (2) താരമേ ചിരിച്ചാലും - ആയിരമിതളുള്ള താമര മലർവിളക്കേ - വാടാത്ത താമര മലർവിളക്കേ പള്ളിമണികളേ പള്ളിമണികളേ സ്വർല്ലോകഗീതത്തിന്നുറവുകളേ  അദ്ധ്വാന ഭാരമേന്തീ അത്താണിതേടിപ്പോകും ദുഖിത കോടിയിതാ നാദങ്ങളാൽ ദിവ്യഗീതങ്ങളാലെന്നും ദാഹജലം പകരൂ -  ഞങ്ങൾക്കു ദാഹജലം പകരൂ പള്ളിമണികളേ പള്ളിമണികളേ സ്വർല്ലോകഗീതത്തിന്നുറവുകളേ  നല്ലൊരു നാളയെ മാടിവിളിക്കുവിൻ നല്ലൊരു നാളേ - നാളേ

Published by the catalogue editor. Rights remain with the original creators.