Adhyapika poster

1968 · song 6

Mannidam Pazhayoru

From Adhyapika

Credits

Singer
Kamukara
Lyricist
ONV Kurup
Composer
V Dakshinamoorthy

Lyrics

മന്നിടം പഴയൊരു മണ്‍വിളക്കാണതില്‍ നിന്നെരിയും തിരിനാളം - നീയതില്‍ നിന്നെരിയും മലര്‍നാളം എന്നും പൂവിട്ടൊരുക്കിയ പുലരികള്‍ എങ്ങോ പോയിമറഞ്ഞു എന്നും കുങ്കുമം പൂശിയ സന്ധ്യകള്‍ എങ്ങോ പോയി  മറഞ്ഞൂ എങ്ങോ പോയിമറഞ്ഞു സ്നേഹം വറ്റിവരണ്ടൊരു ദീപം ദാഹതപ്തമീ ഭൂമി പൊലിയും മുന്‍പേ - പൊല്‍ത്തിരിനാളം പൊലിയും മുന്‍പേ പൊല്‍ത്തിരി- നാളമിതാളിക്കത്തുകയാണോ ഇതാളിക്കത്തുകയാണോ ഇല്ലിനി വേദന ഇല്ലാ ചേതന  എല്ലാം എല്ലാം മാഞ്ഞോ കത്തിയെരിഞ്ഞ കരിന്തിരി വീണ്ടും കത്തിക്കാളുകയില്ലേ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകളില്‍ കത്തിക്കാളുകയില്ലേ - ഇനിയും  കത്തിക്കാളുകയില്ലേ

Published by the catalogue editor. Rights remain with the original creators.