2016 · song 6
Ponnolivilakale
Credits
- Composer
- Mohammed Riswan
Lyrics
വോവുഹോ വോവുഹോ ..വോവുഹോ ..
പൊന്നൊലിവിലകളേതനിൽ
പുലരി മഞ്ഞുമാലകൾ ചാർത്തിയോ
എന്റെ ആത്മവനിതന്നിൽ നിന്റെ ചിരി-
മിന്നി ലില്ലികൾ പൂത്തുവോ..
വരൂ ഹിമയിൽ ചെറുദേവതാരങ്ങളിൽ
പ്രിയേ വെൺപ്രാവുപോൽ റിതു കിന്നരം നീട്ടി നീ
വോവുഹോ.. വോവുഹോ ..
നിന്നെ മാത്രം മിഴി കണ്ടു നിന്നു
എന്റെ മൗനം മഴപോലെ കൊണ്ടു
കുറുനിരകളാടി അലസമഴകിൽ മുന്തിരിവള്ളിപോൽ
തുടു കവിളിതുഷസ്സിൽ അരുണമായി മാതളപ്പൂവുപോൽ ..
ഇളമാനിണകൾ വെയിൽ കായുവാനായ് വരും
പനിനീരൊഴുകും ഗിരിസാനുവായിന്നു ഞാൻ ..
വോവുഹോ.. വോവുഹോ ..
പൊന്നൊലിവിലകളേതനിൽ
പുലരി മഞ്ഞുമാലകൾ ചാർത്തിയോ
നിന്റെ പ്രേമം.. നറുവീഞ്ഞുപോലെ
പാട്ടുകൾതൻ പ്രിയപാട്ടുപോലെ..
അതിനലകൾ വന്നു പുതിയ ഉടലിൻ
അതിരുകൾ മാഞ്ഞുപോയ്
അതിനിഴകൾ മെല്ലെ വരിയെ മനസ്സിൽ
ചിറകുകൾ വന്നുപോയ്
അതുനീ ഒരുനാൾ അറിയാതെ പൊകിലും
അകലെ അകലെ പ്രണയാർദ്രനായ് നിന്നിടാം
വോവുഹോ.. വോവുഹോ ..
പൊന്നൊലിവിലകളേതനിൽ
പുലരി മഞ്ഞുമാലകൾ ചാർത്തിയോ
Published by the catalogue editor. Rights remain with the original creators.