Adhyapika poster

1968 · song 5

Manassinullile mayipeeli (Rajakumari)

From Adhyapika

Credits

Singer
P Leela
Lyricist
ONV Kurup
Composer
V Dakshinamoorthy

Lyrics

രാജകുമാരീ....  മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി (2) - എൻ മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂ നിന്നെ കാണാനോടിവരുന്നൂ നിൻ പ്രിയരാജകുമാരൻ (2) ആഹാ നിൻ പ്രിയരാജകുമാരൻ നിന്നെയുമരികിൽ ഇരുത്തിക്കൊണ്ടൊരു സ്വർണ്ണരഥത്തിൽ പോകും - അവനൊരു സ്വർണ്ണരഥത്തിൽ പോകും   മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി ആശകൾ നിന്നുടെ ആശകളെല്ലാം ഓശാനപ്പൂ ചൂടീ (2) - ആഹാ ഓശാനപ്പൂ ചൂടീ നിൻ തിരുമുൻപിൽ നൃത്തം വയ്ക്കും പുണ്യമുഹൂർത്തം വന്നു - ഇന്നാ പുണ്യമുഹൂർത്തം വന്നൂ  മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി - എൻ മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂ

Published by the catalogue editor. Rights remain with the original creators.