Darvinte Parinamam poster

2016 · song 1

Kaathangal Kinaavil

Credits

Singer
Haricharan
Lyricist
BK Harinarayanan
Composer
Shankar Sharma

Lyrics

കാതങ്ങൾ കിനാവിൽ പറന്നേ... മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ... കാലത്തിൻ ചുരങ്ങൾ കടന്നേ... തേനൂറും ദിനങ്ങൾ വരുന്നേ... കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ  വാ... മേഘമേ നീ... കാതങ്ങൾ കിനാവിൽ പറന്നേ... മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ... കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ  വാ... മേഘമേ നീ... ഈ... വാതിലോരം... ഒന്ന് വാ... നീ മാരിവില്ലേ.... രാവിൻ... ശീലമാറ്റി... തൂവിരൽത്തുമ്പാൽ ചായമേകുമോ... ഉള്ളിൽ ഉള്ളം തുന്നി വച്ചു നമ്മൾ... തമ്മിൽ തമ്മിൽ നെയ്തെടുത്തു ജീവിതം... മ്... മെല്ലെ മെല്ലെ... ഈ... കായലാഴം... കണ്ടു ഞാൻ നിൻ കണ്ണിനുള്ളിൽ... ഈറൻ കാറ്റിനീണം... ഞാനറിഞ്ഞൂ നിൻ ശ്വാസ താളമായ്.... പറന്നോറും... പെയ്തൊഴിഞ്ഞു താനേ... ഇന്നെൻ മുന്നിൽ തൂവെളിച്ചമായി വാ... മിന്നി...മിന്നീ... കാതങ്ങൾ കിനാവിൽ പറന്നേ... മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ... കാലത്തിൻ ചുരങ്ങൾ കടന്നേ... തേനൂറും ദിനങ്ങൾ വരുന്നേ... കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ  വാ... മേഘമേ നീ...

Published by the catalogue editor. Rights remain with the original creators.