Dafedaar poster

2016 · song 2

Poothumbakkinallo Ponnonam

From Dafedaar

Credits

Singer
Vijay Yesudas
Lyricist
Rafeeq Ahamed
Composer
Ilayaraja

Lyrics

ഹേഹേഹേ ഹേഹേയ്... തന്തനന... പൂത്തുമ്പക്കിന്നല്ലോ പൊന്നോണം ഏയ് പൊന്നോണം... ഹേ..ഹേയ് പൊന്നോണം... വിടരുന്നുണ്ടൊരു പുത്തൻ പുലർകാലം... ഉയരുന്നുണ്ടിടനെഞ്ചിൽ തുടിതാളം... ഹേയ്... പൂത്തുമ്പക്കിന്നല്ലോ പൊന്നോണം ഏയ് പൊന്നോണം... ഹേ..ഹേയ് പൊന്നോണം... വിടരുന്നുണ്ടൊരു പുത്തൻ പുലർകാലം... ഉയരുന്നുണ്ടിടനെഞ്ചിൽ തുടിതാളം... നിറകതിരോടെ പോരൂ മാളോരേ... പൂമാലേം തരൂ പൂക്കാരേ... അത്തം പത്താണെന്നും എന്നും മണ്ണിൽ... പൂത്തുമ്പക്കിന്നല്ലോ പൊന്നോണം ഏയ് പൊന്നോണം... ഹേ..ഹേയ് പൊന്നോണം... വിടരുന്നുണ്ടൊരു പുത്തൻ പുലർകാലം... ഉയരുന്നുണ്ടിടനെഞ്ചിൽ തുടിതാളം... ഏയ് പൊന്നോണം... ഹേ..ഹേയ് പൊന്നോണം... അച്ചാലും മുച്ചാലും തുള്ളിത്തിമിർത്തു വാ തെക്കണ്ണം തെയ്യന്നം പുള്ളിപ്പയ്യേ... അച്ചാലും മുച്ചാലും തുള്ളിത്തിമിർത്തു വാ തെക്കണ്ണം തെയ്യന്നം പുള്ളിപ്പയ്യേ... ആനപ്പുറത്തേറി ആലവട്ടം ചൂടി മേഘക്കുട ചൂടി, ആരോ....  അവനാരോ... അവനാരാനാരാനാരോ... ഹേയ്.... കാലിൽ ചെറുകോല് പീലിച്ചെങ്കോലാക്കി  മേളപ്പെരുക്കത്തിലാരോ... അവനാരോ... അവനാരാനാരാനാരോ... കാർ കൊണ്ട് മാനം തെളിഞ്ഞേ താഴത്ത്  നാലഞ്ച് പൂക്കളുണർന്നേ നിക്കണ്  കാശു കുടക്കയുടഞ്ഞേ മുറ്റത്ത് നാണ്യങ്ങൾ തൂവി പറന്നേ മിന്നണ് പൂക്കാറായേ...  കാറ്റേ കാറ്റേ പോന്നാട്ടേ... ആഴക്ക് മൂഴക്ക് പൂ തായോ... പടി കേറും കിനാവിനു പൂ തായോ... മുത്താരം മുത്തരമിട്ടെറിഞ്ഞേ മുത്തിനു ചിത്തിര പൊന്നില കൂവുണർന്നേ... തകതിത്ത... തകതിത്ത... പൂത്തുമ്പക്കിന്നല്ലോ പൊന്നോണം ഏയ് പൊന്നോണം... ഹേ..ഹേയ് പൊന്നോണം... വിടരുന്നുണ്ടൊരു പുത്തൻ പുലർകാലം... ഉയരുന്നുണ്ടിടനെഞ്ചിൽ തുടിതാളം... തകതിത്ത... തകതിത്ത... കാലക്കേടും മാറി ശീലക്കേടും മാറി ആനന്ദ പൂമാരി തൂകീ, കുളിരാടീ... തിരുനാടായോടം കൂടീ... ഹേയ്... ഓലക്കിരീടത്തിൽ ചായക്കസവണി- ഞ്ഞാർപ്പും കുരവയിട്ടാരോ.... അവനാരോ... അവനാരാനാരാനാരോ... വാളും പരിചയും വന്നേ മേലാളൻ വീരാളിപ്പട്ടും ഞൊറിഞ്ഞേ കാലത്ത്  ഓലക്കം ചോട് മറിഞ്ഞേ... പോരണ് തോരണ ചാത്തും വിരിഞ്ഞേ... നിക്കണ് കായ്ക്കാറായേ.... കാറ്റേ കാറ്റേ പോന്നാട്ടേ... ചോഴിക്കൊരുപിടി കാ തായോ... തനുവേറും നിലാവത്ത് തീ തായോ... പാത്താരം മുത്താരം തേൻ നിറഞ്ഞേ മുളവട്ടിയിലൊത്തിരി മുന്തിരിക്കായ് നിറഞ്ഞേ... തകതിത്ത... തകതിത്ത... പൂത്തുമ്പക്കിന്നല്ലോ പൊന്നോണം ഏയ് പൊന്നോണം... ഹേ..ഹേയ് പൊന്നോണം... വിടരുന്നുണ്ടൊരു പുത്തൻ പുലർകാലം... ഉയരുന്നുണ്ടിടനെഞ്ചിൽ തുടിതാളം... നിറകതിരോടെ പോരൂ മാളോരേ... പൂമാലേം തരൂ പൂക്കാരേ... അത്തം പത്താണെന്നും എന്നും മണ്ണിൽ... പൂത്തുമ്പക്കിന്നല്ലോ പൊന്നോണം ഏയ് പൊന്നോണം... ഹേ..ഹേയ് പൊന്നോണം... വിടരുന്നുണ്ടൊരു പുത്തൻ പുലർകാലം... ഉയരുന്നുണ്ടിടനെഞ്ചിൽ തുടിതാളം... ഏയ് പൊന്നോണം... ഹേ..ഹേയ് പൊന്നോണം... അച്ചാലും മുച്ചാലും തുള്ളിത്തിമിർത്തു വാ തെക്കണ്ണം തെയ്യന്നം പുള്ളിപ്പയ്യേ... അച്ചാലും മുച്ചാലും തുള്ളിത്തിമിർത്തു വാ തെക്കണ്ണം തെയ്യന്നം പുള്ളിപ്പയ്യേ...

Published by the catalogue editor. Rights remain with the original creators.