2016 · song 1
Orila Eerila
Credits
- Singer
- Alka Ajith
- Lyricist
-
Rafeeq Ahamed
- Composer
-
Ilayaraja
Lyrics
ഓരില ഈരില ആലിലാടുവാൻ
ആടിയും ഓടിയും ആടിമാസമേ നീ പോരുമോ (3)
കാറ്റുമൊരു പാട്ടല്ലോ ..
തരുനിരയുടെ മകളല്ലോ ...
ആരു നീ ഭൂമിവാതിലിലോടി വന്ന കുളിരേ ..
ഓരില ഈരില ആലിലാടുവാൻ
ആടിയും ഓടിയും ആടിമാസമേ നീ പോരുമോ
ആഹാ നീ പോരുമോ ...
പൊടിമഴ പൊടിയണ് കുറുനിര ഇളകി
അടിമുടി നിറയണ കുളിർകാറ്റേ ..
പുലരൊളി തിരളണ കവിതകൾ വിരിയും
മധുരിമ ചൊരിയണ കുളിർകാറ്റേ ..
താനേ മായുമെന്നും താപനീറൻ തെന്നലേ
താരിനും തളിരിനും നീയൊരമ്മയല്ലേ
നീയേ പൂവിനാളും മൗനരാഗം പങ്കിടാൻ
കാതിനും കരളിനും രോമഹർഷമേകാൻ
കാടും മേടുമേറെ.. കാണാതങ്ങു പോയാൽ
കൂട്ടിലാതെ ഓഹോഹോ കൂടില്ലാതെ
കൂട്ടിലാതെ കൂടില്ലാതെ മാറും പൂവനി..
ഓരില ഈരില ആലിലാടുവാൻ
ആടിയും ഓടിയും ആടിമാസമേ നീ പോരുമോ
ആഹാ നീ പോരുമോ ...
സ്നേഹാരാമമാകും എന്നും കാറ്റേ പാടവേ
നോവിനെ ഗാനമായി മാറ്റിടും കിനാവേ
നീയേ പാതി പൂക്കും മോഹജാലം നീർത്തുവോൾ
കാടിനും കടലിനും കാൽച്ചിലമ്പു തന്നോൾ
മാരിക്കാറിനോടായ് മായാമന്ത്രമോതി
ചാറ്റൽ തൂകി ഓഹോഹോ പാട്ടും പാടി
ചാറ്റൽ തൂകി പാട്ടും പാടി സ്നേഹാവേശമായ്
ഓരില ഈരില ആലിലാടുവാൻ
ആടിയും ഓടിയും ആടിമാസമേ നീ പോരുമോ
കാറ്റുമൊരു പാട്ടല്ലോ ..
തരുനിരയുടെ മകളല്ലോ ...
ആരു നീ ഭൂമിവാതിലിലോടി വന്ന കുളിരേ ..
ഓരില ഈരില ആലിലാടുവാൻ
ആടിയും ഓടിയും ആടിമാസമേ നീ പോരുമോ
ആഹാ നീ പോരുമോ ...
പൊടിമഴ പൊഴിയണ് കുറുനിര ഇളകി
അടിമുടി നിറയണ കുളിർകാറ്റേ ..
പുലരൊളി തിരളണ കവിതകൾ വിരിയും
മധുരിമ ചൊരിയണ കുളിർകാറ്റേ ..
Published by the catalogue editor. Rights remain with the original creators.