2016 · song 4

Sakhiye Neeyen

From Crayons

Credits

Singer
Chorus Ravisankar Kollam Mohan
Lyricist
Dr Fayaz Aziz
Composer
Ravisankar

Lyrics

സഖിയേ നീയെൻ കണ്ണിൻ കുളിരല്ലേ മൊഞ്ചേ നീയെൻ ഖൽബിൻ തുണയല്ലേ (2) ഓരോ രാവും നിന്നെ തേടി ഞാൻ ഈ രാവിൻ പുണ്യം നമ്മിൽ ചേരുന്നു സഖിയേ നീയെൻ കണ്ണിൻ കുളിരല്ലേ മൊഞ്ചേ നീയെൻ ഖൽബിൻ തുണയല്ലേ ചുവന്ന കൈകൾ വിടർന്ന കൺകളിൽ വിരിഞ്ഞു വന്നൊരു മൈലാഞ്ചി ചുവമ്മ കവിളിൽ നിറഞ്ഞ ചുണ്ടിൽ തിളങ്ങി നിൽക്കും നിൻ മാരൻ ചുവന്ന കൈകളിൽ വിടർന്ന കൺകളിൽ വിരുന്നു വന്നൊരു മൈലാഞ്ചി അതുവഴി ഇരുവഴി ഒരു വട്ടം പല വട്ടം മനസ്സിൽ തെളിയും കരളിൽ നിറയും നവവധു പ്രിയവധു നിനക്കിനി പകരാൻ മനസ്സിൽ നുകരാൻ കുളിരുകൾ പകരാൻ വര വര വരവായ് പ്രിയതോഴൻ സഖിയേ നീയെൻ കണ്ണിൻ കുളിരല്ലേ മൊഞ്ചേ നീയെൻ ഖൽബിൻ തുണയല്ലേ നിറഞ്ഞ രാവിൽ വിരിഞ്ഞ മലർപോൽ വിടർന്നു വന്നൊരു പൊൻമാരൻ തുടുത്ത കവിളിൽ മനസ്സ് നിറയെ പുഞ്ചിരി തൂകിയ പ്രിയതോഴൻ പ്രണയിനി നിനക്കായ് മധുവിധു രാവിൽ കുളിരുകൾ പകരാൻ കളിചിരി നുകരാൻ നവവരൻ പ്രിയവരൻ നിനക്കിനി തുണയായ് മനസ്സുഖം പകരാൻ ഹൃദയങ്ങൾ കവരാൻ തുണ തുണ തുണയായ് പ്രിയ തോഴൻ (മൊഞ്ചേ നീയെൻ ഖൽബിൻ)

Published by the catalogue editor. Rights remain with the original creators.