Adhyapika poster

1968 · song 4

Maavupoothu

From Adhyapika

Credits

Singer
P Leela Kalyani Menon Renuka Padma
Lyricist
ONV Kurup
Composer
V Dakshinamoorthy

Lyrics

മാവുപൂത്തു മാതളം പൂത്തു മാനത്തെ മാമരം പൂത്തു മനസ്സിലെന്നും പൂത്തു നിൽക്കും പൂവിന്റെ പേരെന്ത് പേരെന്ത് മാവു പൂത്തത് - മാമ്പൂ മാതളം പൂത്തത് - മാതളപ്പൂ മാനത്തു പൂത്തത് - നക്ഷത്രം മനസ്സിൽ പൂത്തത് - സ്നേഹം സ്നേഹം - സ്നേഹം - സ്നേഹം   (മാവു...) താഴെക്കാട്ടിൽ - താഴമ്പൂ താഴത്തെയാറ്റിൽ - താമരപ്പൂ താഴെക്കാട്ടിൽ താഴമ്പൂ താഴത്തെയാറ്റിൽ താമരപ്പൂ മുറ്റത്തെ വള്ളിയിൽ - മുല്ലപ്പൂ മനസ്സു നിറയെ - സ്നേഹം  സ്നേഹം - സ്നേഹം - സ്നേഹം ആരും തേടും പൂവേത് ആയിരമിതളുള്ള പൂവേത് ആത്മാവിൽ വിരിയും പൂവേത് ഭൂമിയിൽ വാടാത്ത പൂവേത് സ്നേഹം - സ്നേഹം - സ്നേഹം

Published by the catalogue editor. Rights remain with the original creators.