2016 · song 1
Ange Maanathorambili
Credits
- Singer
-
Ravisankar
- Lyricist
- MK Sreekumar
- Composer
-
Ravisankar
Lyrics
ഉം ..ഉം
അങ്ങേ മാനത്തൊരമ്പിളി കുഞ്ഞിനെ
താരാട്ട് പാടുന്നൊരമ്മയുണ്ട്..
ഇങ്ങേ താഴ്‌വര കാട്ടിലെ മാമര ചില്ലയിൽ..
കൂകും കുയിലുമുണ്ട്..
ചങ്ങരം പക്ഷികൾ കലപില കൂടുന്ന
കുഞ്ഞിക്കിളിമര കൊമ്പുമുണ്ട്...
സ്നേഹവർണ്ണനൂൽ നെയ്ത എൻ വീടുമുണ്ട് ..
അങ്ങേ മാനത്തൊരമ്പിളി കുഞ്ഞിനെ
താരാട്ട് പാടുന്നൊരമ്മയുണ്ട്..
രാരാരാ രാരാരാ
കഥ പറഞ്ഞും കളി പറഞ്ഞും
പാടിയുറക്കുവാനച്ഛനുണ്ട് ... (2)
നീല നിലാവല പോലെ വന്നെപ്പോഴും
മെല്ലെ തലോടുന്ന സുഖവുമുണ്ട്...
എന്നമ്മതൻ സ്നേഹ കടലുമുണ്ട്....
അങ്ങേ മാനത്തൊരമ്പിളി കുഞ്ഞിനെ
താരാട്ട് പാടുന്നൊരമ്മയുണ്ട്..
ചങ്ങരം പക്ഷികൾ കലപില കൂടുന്ന
കുഞ്ഞിക്കിളിമര കൊമ്പുമുണ്ട്...
സ്നേഹവർണ്ണനൂൽ നെയ്ത എൻ വീടുമുണ്ട് ..
രാരാരാ രാരാരാ ..
നാമം ജപിച്ചും കൊഞ്ചിവിളിച്ചും
നാരായണിതത്ത കൂട്ടിലുണ്ട് (2)
നാടൻ കറിക്കൂട്ട് ചേർത്തെന്റെ മുത്തശ്ശി
നാവിൽ നൽകുന്ന രുചിയുമുണ്ട് ..
നെഞ്ചിലാവാത്സല്യ ചൂടുമുണ്ട്...
അങ്ങേ മാനത്തൊരമ്പിളി കുഞ്ഞിനെ
താരാട്ട് പാടുന്നൊരമ്മയുണ്ട്..
ചങ്ങരം പക്ഷികൾ കലപില കൂടുന്ന
കുഞ്ഞിക്കിളിമര കൊമ്പുമുണ്ട്...
സ്നേഹവർണ്ണനൂൽ നെയ്ത എൻ വീടുമുണ്ട് ..
എന്റെ വീടുമുണ്ട് ..
Published by the catalogue editor. Rights remain with the original creators.