2016 · song 2
Mulla Poovin Chundil
Credits
No credits recorded for this song.
Lyrics
മുല്ലപ്പൂവിൻ ചുണ്ടിൽ നറു മഞ്ഞിൻ തുള്ളിപോൽ
നെഞ്ചിന്നുള്ളിൽ മിന്നും മണിമുത്താണെന്നും നീ
പൂമൊട്ടിൻ പുഞ്ചിരിപോലെന്നും
വെൺമേഘത്തേരിൽ വരില്ലേ
താരകമായ് ഈ ആതിരയിൽ ഹോയ്
മുല്ലപ്പൂവിൻ ചുണ്ടിൽ നറു മഞ്ഞിൻ തുള്ളിപോൽ
നെഞ്ചിന്നുള്ളിൽ മിന്നും മണിമുത്താണെന്നും നീ
പൂമൊട്ടിൻ പുഞ്ചിരിപോലെന്നും
വെൺമേഘത്തേരിൽ വരില്ലേ
എന്നെന്നും.. ഈ നെഞ്ചിലുറങ്ങാൻ പോരുമോ
മുല്ലപ്പൂവിൻ ചുണ്ടിൽ നറു മഞ്ഞിൻ തുള്ളിപോൽ
നെഞ്ചിന്നുള്ളിൽ മിന്നും മണിമുത്താണെന്നും നീ
പൂമൊട്ടിൻ പുഞ്ചിരിപോലെന്നും
വെൺമേഘത്തേരിൽ വരില്ലേ
താരകമായ് ഈ ആതിരരാവിൽ ..
പൊന്നാമ്പൽ പൂവിൻ ചേലായ് നിൻ മുഖം
നിറയുന്നൂ കനവായ് കരളിൽ നിത്യവും
ആ...
പൊന്നാമ്പൽ പൂവിൻ ചേലായ് നിൻ മുഖം
നീ നിറയുന്നൂ കനവായ് കരളിൽ നിത്യവും
നിൻ പൂഞ്ചൊടിയിൽ തേൻ നുകരാൻ
മധു ശലഭം അണയും
ഈ പൂമിഴിയിൽ.. തിരിനാളം പോലെൻ മോഹം പൂക്കും
പോകാം കാണാത്തൊരു മേട്ടിൽ തനിയേ നാം
മുല്ലപ്പൂവിൻ ചുണ്ടിൽ നറു മഞ്ഞിൻ തുള്ളിപോൽ
നെഞ്ചിന്നുള്ളിൽ മിന്നും മണിമുത്താണെന്നും നീ
പൂമൊട്ടിൻ പുഞ്ചിരിപോലെന്നും
വെൺമേഘത്തേരിൽ വരില്ലേ
എന്നെന്നും.. ഈ നെഞ്ചിലുറങ്ങാൻ പോരുമോ
മഴമുത്തായ് പൊഴിയുന്നെൻ കാതിൽ നിൻ സ്വരം
പകരാം ഞാൻ തളിർമെയ്യിൽ പൂവിൻ സൗരഭം
ആ....
മഴമുത്തായ് പൊഴിയുന്നെൻ കാതിൽ നിൻ സ്വരം
ഓ പകരാം ഞാൻ.. തളിർമെയ്യിൽ പൂവിൻ സൗരഭം
എൻ പൂവനിയിൽ പുതുമഴയായ് നീ.. എന്നും നിറയൂ
ഇനി എന്നെന്നും ഞാൻ മൂളും നിൻ പ്രണയം മധുരം
പാടാം പാടാത്തൊരു ഗാനം ഇനി എന്നും
(മുല്ലപ്പൂവിൻ ചുണ്ടിൽ നറു മഞ്ഞിൻ)
Published by the catalogue editor. Rights remain with the original creators.