2016 · song 2
Marumanalinum Thaliraniyuvaan
Credits
- Singer
-
P Jayachandran
- Lyricist
-
Rafeeq Ahamed
- Composer
-
Bijibal
Lyrics
മരുമണലിനും തളിരണിയുവാൻ തുയിലുണരണെ
തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ
ഒരുമയൊട് മനസുടലുകളായ്
കതിരണിയുമൊരു കനവായ്
വരവേൽക്കാം വരവേൽക്കാം..
ഉഴുതിടാമിന്നു തരിശുകളെ
ഉറവിലൂറുന്ന നടവഴിയായ്
അരിയൊരീ ഭൂമി തൊഴുതുവരാം
പുഴകളിതിലെ ഒഴുകാം ..
ആനന്ദത്തിൻ പുതുമഴ വീണു
ആഴത്തോളം വിത്തുമുണർന്നു
ആഴിക്കൊപ്പം നെഞ്ചിൽ തകിലടിയായ്
മരുമണലിനും തളിരണിയുവാൻ തുയിലുണരണെ
തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ
നിറനിറക്കോലമുയരുകയായ്
പുതിയ സംക്രാന്തി പുലരുകയായ്
പഴയ മണ്ണിന്റെ ഉൾക്കാമ്പിൽ
പുതിയ ചടുല ചലനം..
ആടിക്കാറ്റത്തുണരണമിനിയും
നാടും വീടും വളരണമിനിയും
മാനത്തോളം പൊങ്ങും ചിറകടിയായ്
മരുമണലിനും തളിരണിയുവാൻ തുയിലുണരണെ
തനിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണെ
ഒരുമയൊട് മനസുടലുകളായ്
കതിരണിയുമൊരു കനവായ്
വരവേൽക്കാം വരവേൽക്കാം..
Published by the catalogue editor. Rights remain with the original creators.